Friday, April 26, 2024
-Advertisements-
BUSINESSഎയർ ഇന്ത്യ സ്വന്തമാക്കാനുള്ള നീക്കവുമായി ടാറ്റാ ഗ്രൂപ്പ്

എയർ ഇന്ത്യ സ്വന്തമാക്കാനുള്ള നീക്കവുമായി ടാറ്റാ ഗ്രൂപ്പ്

chanakya news
-Advertisements-

ഡൽഹി: പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ സ്വന്തമാക്കാനുള്ള നീക്കവുമായി ടാറ്റ രംഗത്ത്. എയർഇന്ത്യ വാങ്ങുന്നതിന്റെ ഭാഗമായി നടക്കുന്ന ലേലത്തിൽ പങ്കെടുക്കുമെന്ന് ടാറ്റ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മറ്റു ധനകാര്യ പങ്കാളികളെ ഒപ്പം കൂട്ടാതെ തങ്ങൾ ഒറ്റയ്ക്ക് തന്നെ ലേലത്തിൽ പങ്കെടുക്കുമെന്നും ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. അദാനി കമ്പനിയും ഹിന്ദുജയും കേരളത്തിൽ നിന്നും പിന്മാറിയതോടെയാണ് ടാറ്റ രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ 30ന് മുമ്പ് ഇതുസംബന്ധിച്ചുള്ള സമയപരിധി നൽകിയിരുന്നെങ്കിലും കോവിഡ് വൈറസ് സാഹചര്യത്തിൽ താല്പര്യപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ കേന്ദ്രസർക്കാർ നേടിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക മേഖലയിലുള്ള തകർച്ച കാരണമാണ് എയർഇന്ത്യ ഏറ്റെടുക്കുന്നതിൽ നിന്നും മറ്റു കമ്പനികൾ പിന്മാറിയത്. ടാറ്റാ അധീനതയിൽ ഇപ്പോൾ രണ്ട് എയർലൈനുകൾ പ്രവർത്തിക്കുന്നുണ്ട്. എയർലൈൻ മേഖലകളിൽ മുൻപരിചയമുള്ളതിനാൽ ടാറ്റയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. 1932 ടാറ്റ ആരംഭിച്ച എയർലൈൻസ് 1946 വരെ സർവീസ് നടത്തിയ ശേഷം പിന്നീട് കേന്ദ്രസർക്കാറിന് കൈമാറുകയായിരുന്നു. ഇതിനു ശേഷമാണ് ഇന്നത്തെ എയർഇന്ത്യയായി മാറിയത്. വർഷങ്ങൾക് ശേഷം ടാറ്റാ എയർഇന്ത്യ ലേലത്തിലൂടെ പിടിച്ചെടുക്കുമോയെന്നുള്ളത് കാര്യം രാജ്യം ഉറ്റുനോക്കുകയാണ്.

-Advertisements-