Friday, April 26, 2024
-Advertisements-
KERALA NEWSഎല്ലാമാസവും സ്കൂള്‍ മാനേജ്‌മന്റ്‌ ഞങ്ങളില്‍ നിന്നും ഫോഴ്സ് ചെയ്ത് ബ്ലാങ്ക് ചെക്ക്‌ വാങ്ങുകയും വലിയ രീതിയില്‍...

എല്ലാമാസവും സ്കൂള്‍ മാനേജ്‌മന്റ്‌ ഞങ്ങളില്‍ നിന്നും ഫോഴ്സ് ചെയ്ത് ബ്ലാങ്ക് ചെക്ക്‌ വാങ്ങുകയും വലിയ രീതിയില്‍ പണം പിന്‍വലിക്കുകയും ചെയ്യുമെന്ന് അല്‍അമീന്‍ സ്കൂളിലെ അദ്യാപിക

chanakya news
-Advertisements-

കൊച്ചി; ഇടപ്പള്ളിയിലെ അല്‍ അമീന്‍ സ്കൂള്‍ മാനേജ്മെന്റിന് എതിരെ സ്കൂള്‍ അധ്യാപികപരാതിയുമായി രംഗത്ത്. അധ്യാപികമാരുടെ ശമ്പളത്തില്‍ നിന്നും എല്ലാ മാസവും അനധികൃതമായി പൈസ സ്കൂള്‍ അധികൃതര്‍ തട്ടുന്നുവെന്നു ചൂണ്ടികാട്ടികൊണ്ടാണ് അദ്യാപിക രംഗത്ത് വന്നിരിക്കുന്നത്.

സ്കൂള്‍ മനഗേമെന്റിന്റെ ഇത്തരം നടപടികള്‍ക്കെതിരെ അധ്യാപിക പ്രധാനമന്ത്രിയ്ക്കും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കി. ട്വിറ്ററിലൂടെയാണ് അധ്യാപിക പരാതി നല്‍കിയത്. മാസം കിട്ടുന്ന ശമ്പളമായ 22600 രൂപയില്‍ നിന്നും 8390 രൂപ ബ്ലാങ്ക് ചെക്ക്‌ സൈന്‍ ചെയ്തു വാങ്ങികൊണ്ട് അധികൃതര്‍ പിടിച്ചെടുക്കുന്നു എന്നും അധ്യാപിക തന്റെ പരാതിയില്‍ ചൂണ്ടികാട്ടുന്നു.

ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന്റെ പേരില്‍ സ്റ്റാഫ്‌ റൂമില്‍ വിളിച്ചി വരുത്തി തന്നെ ഭീക്ഷണിപ്പെടുത്തിയെന്നും അധ്യാപിക പറയുന്നു. അധ്യാപികയായ വി ബി സ്വപ്ന ലേഖയ്ക്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. എന്നാല്‍ അധ്യാപികയെ സ്കൂളില്‍ നിന്നും പുറത്താക്കാന്‍ മറ്റുപല കാരണങ്ങള്‍ ആണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

-Advertisements-