Friday, April 26, 2024
-Advertisements-
INTERNATIONAL NEWSഐക്യരാഷ്ട്രസഭയുടെ 75 സമ്മേളനത്തിൽ പ്രധാനമന്ത്രി വർച്വൽ സംവിധാനത്തിലൂടെ മുഖ്യപ്രഭാഷണം നടത്തും

ഐക്യരാഷ്ട്രസഭയുടെ 75 സമ്മേളനത്തിൽ പ്രധാനമന്ത്രി വർച്വൽ സംവിധാനത്തിലൂടെ മുഖ്യപ്രഭാഷണം നടത്തും

chanakya news
-Advertisements-

ഡൽഹി: ഐക്യരാഷ്ട്രസഭയുടെ 75 ആം സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പ്രഭാഷണം നടത്തും. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസിനും നോർവെ പ്രധാനമന്ത്രിക്കുമൊപ്പമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുക. ഐക്യരാഷ്ട്ര സമിതിയിൽ ഇന്ത്യക്ക് അംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യരാഷ്ട്രസഭയുടെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത്.

ന്യൂയോർക്കിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വെർച്വൽ സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി സംസാരിക്കുക. വിവിധ രാഷ്ട്രങ്ങളുടെ പിന്തുണയോടുകൂടി ജൂൺ 17 നാണ് ഇന്ത്യ 17 അംഗ സുരക്ഷാ സമിതിയിൽ വീണ്ടും അംഗമാകുന്നത്. 2021- 22 കാലഘട്ടത്തിലേക്കാണ് ഇന്ത്യയ്ക്ക് സുരക്ഷാ പദ്ധതിയിൽ അംഗത്വം ലഭിച്ചിരിക്കുന്നത്.

-Advertisements-