Monday, May 6, 2024
-Advertisements-
KERALA NEWSകളക്ട്രേറ്റ് പരിസരത്ത് സംഘർഷം സൃഷ്ടിച്ച ഈ ബുൾ ജെറ്റ് സഹോരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

കളക്ട്രേറ്റ് പരിസരത്ത് സംഘർഷം സൃഷ്ടിച്ച ഈ ബുൾ ജെറ്റ് സഹോരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കണ്ണൂർ : ഈ ബുൾ ജെറ്റ് എന്ന യുട്യൂബ് വ്‌ളോഗർമാരായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. യാത്ര വ്‌ളോഗറായ ഇരിട്ടി സ്വദേശി എബിനും,ലിബിനുമാണ് അറസ്റ്റിലായത്. ഇരുവരും യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനം അമിതമായ മോഡിഫിക്കേഷൻ വരുത്തിയതിനെ തുടർന്ന് ആർടിഒ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു തരണമെന്ന് ആവിശ്യപ്പെട്ട് കളക്ട്രേറ്റിലെത്തിയ സഹോദരങ്ങൾ കളക്ട്രേറ്റ് പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നികുതി അടയ്ക്കാത്തതിനും, അനുമതിയില്ലാതെ വാഹനത്തിന്റെ രൂപത്തിൽ മാറ്റം വരുത്തിയതുമടക്കം ഒൻപതോളം നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഇരുവരുടെയും വാഹനം മോട്ടോർ വെഹിക്കിൾ വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇരുവരോടും ഇന്ന് ആർടിഒ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടത് പ്രകാരം എത്തിയ ഇരുവരും ആർടിഒ ഓഫീസിൽ സംഘർഷ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഇവരോടൊപ്പം ഇവരെ പിന്തുണച്ച് എത്തിയ ആളുകൾ ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് അധികൃതർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കൂടാതെ പിന്തുണയുമായെത്തിയ ഇരുപതോളം പേരെയും പോലീസ് കസ്ടടിയിലെടുത്ത്‌ വിട്ടയച്ചു.

വ്‌ളോഗർമാരായ ഇരുവരും ആർടിഒ ഓഫീസിനകത്ത് വച്ച് കരഞ്ഞ് കൊണ്ട് യുട്യൂബ് ലൈവ് ഇടാൻ ശ്രമിക്കുകയും, ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് പോലീസ് അറിയിച്ചതെന്ന് ആർടിഒ അധികൃതർ വ്യക്തമാക്കി.

-Advertisements-