Friday, April 26, 2024
-Advertisements-
KERALA NEWSകാശ്മീരിനെതിരെയുള്ള അഫ്രീദിയുടെ പ്രതികരണം; മറുപടിയുമായി സുരേഷ് റെയ്‌ന രംഗത്ത്

കാശ്മീരിനെതിരെയുള്ള അഫ്രീദിയുടെ പ്രതികരണം; മറുപടിയുമായി സുരേഷ് റെയ്‌ന രംഗത്ത്

chanakya news
-Advertisements-

കാശ്മീരിനെതിരെയുള്ള മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പരാമർശത്തിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണം തുടരുകയാണ്. അഫ്രീദിയുടെ പരാമർശത്തിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, ഗൗതം ഗംഭീർ, ശിഖർ ധവാൻ തുടങ്ങിയവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. താൻ ഒരു കാശ്മീരിയാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരിക്കുമെന്നും റെയ്‌ന ട്വീറ്റ് ചെയ്തു. മുഖ്യധാരയിൽ സജീവമായി ശ്രദ്ധ നേടാൻ വേണ്ടിയുള്ള ശ്രമമാണ് അഫ്രീദി കാണിക്കുന്നതെന്നും റെയ്‌ന കുറ്റപ്പെടുത്തി.

എല്ലാവരുടെയും കാരുണ്യത്തിൽ ഇന്ത്യയിൽ നിൽക്കുന്നവരാണെന്നു പോലും ഓർക്കാതെ മുഖ്യധാരയിൽ സജീവമാകാൻ വേണ്ടി ഓരോരുത്തർ കാട്ടികൂട്ടുന്ന പ്രവർത്തികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിനെ വെറുതെ വിടുക, എന്നിട്ടു സ്വന്തം രാജ്യത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ലേ നിങ്ങൾക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു കശ്മീരി ആയതിൽ അഭിമാനിക്കുന്നുവെന്നും അന്നും ഇന്നും എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമായി തന്നെ താൻ തുടരുമെന്നും സുരേഷ് റെയ്‌ന പറഞ്ഞു.

-Advertisements-