Friday, April 26, 2024
-Advertisements-
KERALA NEWSകാസറഗോഡ് പതിനാറുകാരിയെ പീഡി-പ്പിച്ചു ഗർഭിണിയാക്കിയ സംഭവം: കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം കണ്ടെത്തി

കാസറഗോഡ് പതിനാറുകാരിയെ പീഡി-പ്പിച്ചു ഗർഭിണിയാക്കിയ സംഭവം: കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം കണ്ടെത്തി

chanakya news
-Advertisements-

കാസറഗോഡ്: നീലേശ്വരത്ത് 16 വയസ്സുള്ള പെൺകുട്ടിയെ പീ-ഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയെ ഗർഭഛി-ദ്രത്തിന് വിധേയമാക്കുകയും ശേഷം കുഴിച്ചിട്ട മൂന്നുമാസം പ്രായമായ ഭ്രൂ-ണാവശിഷ്ടം അവശിഷ്ടം കണ്ടെത്തി. പെൺകുട്ടിയുടെ പിതാവ് തന്നെയാണ് ഇത് വീടിനു സമീപത്തായി കുഴിച്ചിട്ടത്. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ഭ്രൂണാവശിഷ്ടം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഗർഭ-ഛിദ്രം നടത്തിയ സംഭവത്തിൽ കാഞ്ഞങ്ങാടുള്ള വനിതാ ഡോക്ടറടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കർണാടക സ്വദേശിയും പിതാവുമായ ആളാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഇതിനുമുമ്പും പീ-ഡനക്കേസിലെ പ്രതിയാണ്. പെൺകുട്ടിയെ ഇയാൾ നിരന്തരമായി പീ-ഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പെൺകുട്ടി വിവരം അമ്മാവനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അമ്മാവൻ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പെടെയുള്ളവരെ പോലീസ് പിടികൂടിയത്. പീ-ഡനവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20), ടിപി മുഹമ്മദ് കുഞ്ഞി (21), കൂടാതെ 17കാരനായ മറ്റൊരാളും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. സംഭവവത്തിൽ മാതാവിനെതിരെയും പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

-Advertisements-