Friday, April 26, 2024
-Advertisements-
NATIONAL NEWSകാർഗിലിൽ പാക് ഭീകര തുരത്തി ഇന്ത്യ വിജയം കൈവരിച്ചിട്ട് ഇന്നേക്ക് 21 വർഷം

കാർഗിലിൽ പാക് ഭീകര തുരത്തി ഇന്ത്യ വിജയം കൈവരിച്ചിട്ട് ഇന്നേക്ക് 21 വർഷം

chanakya news
-Advertisements-

ഡൽഹി: ഇന്ന് കാർഗിൽ വിജയ് ദിവസ്. പാകിസ്ഥാനുമായി ഇന്ത്യ നടത്തിയ യുദ്ധം വിജയം കൈവരിച്ച്‌ ഇന്നേക്ക് 23 വർഷം തികയുകയാണ്. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ വിളിച്ചറിയിച്ച സംഭവമാണ് കാർഗിൽ യുദ്ധം. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിക്കും. 1999 മെയിൽ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ തയ്യാറാകുകയായിരുന്നു മുസ്കോയിലെ സുലു താഴ്വരയിലേക്ക് അതിക്രമിച്ചുകയറിയ ഭീകരരെ തുരത്തുന്നതിനായി രണ്ട് ലക്ഷം ഇന്ത്യൻ സൈനികരെ അണിനിരത്തിയാണ് യുദ്ധത്തിന് തയ്യാറായത്.

പാക് ഭീകരർക്ക് പാക് സൈന്യത്തിന് പിന്തുണ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിൽ പാകിസ്ഥാന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇന്ത്യയെ തിരിച്ചടിക്കുന്നതിനുവേണ്ടി പാകിസ്ഥാൻ അമേരിക്കയുടെ സഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റൺ പാകിസ്ഥാന് സഹായം നിരസിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാൻ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

-Advertisements-