Friday, April 26, 2024
-Advertisements-
KERALA NEWSകെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു

കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കോഴിക്കോട് : കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലാണ് കെഎസ്‌യു ജില്ലാ സെക്രട്ടറി ബുഷർ ജംഹാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലാ പോലീസ് നൽകിയ റിപ്പോർട്ടിന്റെ ആടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് ജില്ലാ കലക്ടറാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ബുഷർ ജംഹാറിനെ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. വധശ്രമ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ജംഹാർ.

തിരുവനന്തപുരം ലോ അക്കാദമി വിദ്യാർത്ഥിയാണ് അറസ്റ്റിലായ ബുഷർ ജംഹാർ. വിദ്യർത്ഥിയായ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

-Advertisements-