Friday, May 17, 2024
-Advertisements-
KERALA NEWSകോവിഡ് പ്രതിരോധത്തിനായി പൊരിവെയിലിൽ കഷ്ടപ്പെടുന്ന പോലീസുകാർക്ക് കരുതലും സഹായവുമായി പ്രേക്ഷകരുടെ പ്രിയ താരം

കോവിഡ് പ്രതിരോധത്തിനായി പൊരിവെയിലിൽ കഷ്ടപ്പെടുന്ന പോലീസുകാർക്ക് കരുതലും സഹായവുമായി പ്രേക്ഷകരുടെ പ്രിയ താരം

chanakya news
-Advertisements-

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഷാനവാസ്‌ മിനിസ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും താരമാവുകയാണ്. ലോക്ക് ഡൗൺ കാലത്ത് പോലീസുകാർക്ക് സഹായം നൽകിക്കൊണ്ടാണ് അദ്ദേഹത്തിന്റെ നന്മയുള്ള പ്രവർത്തനം. മറ്റൊന്നുമല്ല, ജന്മനാടായ മലപ്പുറം മഞ്ചേരിയിലെ പോലീസുകാർക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന തിരക്കിലാണ് ഷാനവാസും കൂട്ടുകാരും. നിലവിലത്തെ സാഹചര്യത്തിൽ പോലീസുകാരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുമെല്ലാം നല്ലരീതിയിൽ തന്നെ കഷ്ടപ്പെടുന്നുണ്ട്. അത്തരത്തിൽ കഷ്ടപ്പെടുന്ന മഞ്ചേരിയിലെ പോലീസുകാർക്ക് കഴിക്കാനുള്ള ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുകയാണ് അദ്ദേഹം. ലോക്ക് ഡൗൺ കാരണം മഞ്ചേരിയിലെ ഹോട്ടലുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.

സ്റ്റേഷനിൽ പോയെങ്കിൽ മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളു. എന്നാൽ ഇത്രെയും ദൂരം പോയി കഴിച്ചു വരാനുള്ള സമയവും പലപ്പോഴും കിട്ടിയെന്നും വരില്ല. പോലീസുകാരുടെ കഷ്ടപ്പാടുകളും സാഹചര്യങ്ങളും മനസിലാക്കിയതിനെ തുടർന്നാണ് ഷാനവാസും കൂട്ടരും അവർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും എത്തിച്ചു നൽകുവാനുള്ള തീരുമാനം എടുത്തത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കോവിഡ് വൈറസിന്റെ വ്യാപനം തടയുന്ന കാര്യത്തിൽ പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും വലിയ പങ്കാണുള്ളത്.

കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു എതിരാളിയോടാണ് നാം പോരാടുന്നത്. പോലീസുകാർ അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. നിയമമാണ് നടപ്പാക്കുന്നത്. അപ്പോൾ ചിലപ്പോൾ നമുക്ക് ദേഷ്യം വന്നേക്കാം. എന്നാൽ ഇന്ന് അവർ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഡ്യൂട്ടി ചെയ്യുന്നത്കൊണ്ട് മാത്രമാണ് നമ്മൾ ഇവിടെ സുരക്ഷിതമായി കഴിയുന്നതെന്നും താരം പറഞ്ഞു. ഷാനവാസും കൂട്ടുകാരും ചേർന്നു പോലീസുകാർക്കുള്ള ഭക്ഷണവുമായി രാവിലെ തന്നെ ഇറങ്ങും. കൂടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ കെ കെ കെ ബി ബാബയാണുള്ളത്. നമ്മുക്ക് വേണ്ടിയാണ് പോലീസുകാർ കഷ്ടപ്പെടുന്നത്. അപ്പോൾ അവർ വെള്ളത്തിനും ആഹാരത്തിനും വേണ്ടി കഷ്ടപ്പെടാൻ പാടില്ല. അത് തെറ്റാണ്. നമ്മളാൽ കഴിയുന്ന സഹായം നമ്മൾ ചെയ്യണം.

അവർക്ക് ആ നേരത്ത് ഒരു ചായ കിട്ടിയാൽ പോലും വളരെയധികം ആശ്വാസം ഉണ്ടാകും, അത് കാണുമ്പോൾ നമുക്ക് സന്തോഷമാണ് ഉണ്ടാകുക. ശരിക്കും എന്റെ സുഹൃത്തായ കെ കെ ബി ബാബയാണ് ഈ പുണ്യപ്രവർത്തിയ്ക്ക് മുൻകൈയെടുത്തത്. ആളെ സഹായിക്കുക മാത്രമാണ് ശരിക്കും ഞാൻ ചെയ്യുന്നത്. കൂടെ സഹായത്തിനായി മൻസൂർ, അക്ബർ, മനു എന്നിവരും ഉണ്ട്. ഇത്തരത്തിൽ നിരവധി ആളുകളുടെ കൂട്ടായിട്ടുള്ള പ്രവർത്തനം മൂലമാണ് ഇന്ന് കേരളം ഈ പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകുന്നത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.

-Advertisements-