Saturday, May 11, 2024
-Advertisements-
INTERNATIONAL NEWSകോവിഡ് 19: വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ: ജൂലൈയിൽ മനുഷ്യരിൽ പരീക്ഷിക്കാമെന്നു അമേരിക്കൻ കമ്പനി മഡേണ

കോവിഡ് 19: വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ: ജൂലൈയിൽ മനുഷ്യരിൽ പരീക്ഷിക്കാമെന്നു അമേരിക്കൻ കമ്പനി മഡേണ

chanakya news
-Advertisements-

വാഷിങ്ടൺ: കോവിഡ് വൈറസിനുള്ള വാക്സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലെന്നു അമേരിക്കൻ മരുന്ന് കമ്പനിയായ മൊഡേണ. അവസാന ഘട്ട പരീക്ഷണം വിജയിച്ചാൽ മനുഷ്യരിൽ വാക്സിൻ ഉപയോഗിക്കാമെന്നും ജൂലൈയോട് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. കോവിഡിനോട് സാമ്യമുള്ള സാർസിനെതിരെ പ്രയോഗിച്ചപ്പോൾ വൈറസ് ബാധിതർ രോഗാവസ്ഥയിലേക്ക് പോകുന്നില്ലെന്നും കണ്ടെത്തിയിരുന്നു.

രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും വാക്സിൻ ഉപയോഗിച്ചപ്പോൾ ഫലം കണ്ടെന്നും പ്രാഥമിക പഠനത്തിൽ വ്യക്തമായി. ഇതേ തുടർന്ന് ജൂലൈ മാസത്തോടെ മുപ്പതിനായിരം പേരിൽ വാക്സിൻ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും കമ്പനി അറിയിച്ചു.

-Advertisements-