Friday, April 26, 2024
-Advertisements-
KERALA NEWSകോവിഡ് 19: സംസ്ഥാനത്തു ബിജെപി വിതരണം ചെയ്തത് എട്ടരലക്ഷം നമോ കിറ്റുകൾ

കോവിഡ് 19: സംസ്ഥാനത്തു ബിജെപി വിതരണം ചെയ്തത് എട്ടരലക്ഷം നമോ കിറ്റുകൾ

chanakya news
-Advertisements-

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ദുരിതത്തിലായവരെ സഹായിക്കുന്നതിനുവേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള നമോ കിറ്റ് വിതരണം എട്ടര ലക്ഷത്തിലധികം കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരവധി ബിജെപി പ്രവർത്തകരാണ് സജീവമായി രംഗത്ത് ഇറങ്ങിയിട്ടുള്ളത്. സർക്കാർ സംവിധാനങ്ങൾ എത്തിപ്പെടാത്ത ഇടങ്ങളിലും പ്രവർത്തകർ സഹായഹസ്തവുമായി ഇറങ്ങിച്ചെല്ലുന്നുണ്ട്.

ജനങ്ങളുടെ ഇടയിൽ നിന്നും ഇവർക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, പയർവർഗ്ഗങ്ങൾ, മസാലപ്പൊടികൾ, പച്ചക്കറികൾ തുടങ്ങിയവയാണ് നമോ കിറ്റുകളിൽ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് പലയിടങ്ങളിലായി രോഗബാധിതരായി കഴിയുന്നവരും സാമ്പത്തികമായി വലിയ രീതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വരുമുണ്ട്. ഇവരൊക്കെ ലോക്ക് ഡൗൺ സമയത്ത് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.

അങ്ങനെയുള്ളവരെ തേടിപ്പിടിച്ച് അവർക്ക് വേണ്ട രീതിയിലുള്ള സഹായങ്ങൾ ചെയ്യുന്നതിന് പ്രവർത്തകർ മുൻപന്തിയിൽ തന്നെയുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഒരാൾപോലും പട്ടിണി കിടക്കരുതെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനം ഏറ്റെടുത്തു കൊണ്ടാണ് ബിജെപി കർമ്മനിരതരായി മുന്നോട്ട് പോകുന്നത്.

-Advertisements-