Sunday, May 5, 2024
-Advertisements-
KERALA NEWSചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

കോഴിക്കോട് : ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടികൾക്ക് യാത്ര ചെയ്യാനുള്ള പണം നൽകിയത് എടക്കര സ്വദേശിയാണെന്നും പോലീസ് കണ്ടെത്തി.

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികൾ ബാംഗ്ലൂരിൽ എത്തുകയും ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ പോലീസ് എത്തി ഒരു പെൺകുട്ടിയെയും കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് ഹോട്ടലിൽ നിന്ന് അഞ്ച് പെൺകുട്ടികൾ രക്ഷപ്പെടുകയും അവരെ പിന്നീട് പാലക്കാട് നിന്ന് പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതേസമയം പെൺകുട്ടികൾക്ക് യുവാക്കളുമായുള്ള ബന്ധം പോലീസ് അന്വേഷിച്ച് വരികയാണ്. യുവാക്കൾക്ക് ധന സഹായം ലഭിച്ചത് എവിടെ നിന്നാണെന്നും പെൺകുട്ടികളെ ബാംഗ്ലൂരിൽ എത്തിച്ചത് എന്തിനാണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടയിൽ പെൺകുട്ടികൾ മൊബൈൽ ഫോൺ വാങ്ങിയിരുന്നു. കൂടാതെ കോഴിക്കോട് നിന്ന് പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കാനായി കണ്ടക്ടറുടെ അകൗണ്ടിലേക്ക് മറ്റൊരാളാണ് ഗൂഗിൾ പേ വഴി 2000 രൂപ അയച്ച് നൽകിയത്.

പാലക്കാട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്നതിനായി പെൺകുട്ടികൾ ടിക്കറ്റ് എടുത്തിരുന്നില്ല. കോയമ്പത്തൂരിൽ വെച്ച് ടിടിഇ ടിക്കറ്റ് പരിശോധനയ്ക്ക് ഇടയിൽ പെൺകുട്ടികളെ ട്രെയിനിൽ നിന്നും ഇറക്കി വിടുകയായിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

-Advertisements-