Friday, April 26, 2024
-Advertisements-
KERALA NEWSജഗദീഷ് ചേട്ടന് തിരക്കുള്ളപ്പോൾ അദ്ദേഹത്തിന്റെ ഡ്യൂപ്പായി കുറെ സീനുകൾ ചെയ്യേണ്ടി വന്നു: ഓർമ്മകൾ പങ്കുവെച്ചു നിർമ്മാതാവ്

ജഗദീഷ് ചേട്ടന് തിരക്കുള്ളപ്പോൾ അദ്ദേഹത്തിന്റെ ഡ്യൂപ്പായി കുറെ സീനുകൾ ചെയ്യേണ്ടി വന്നു: ഓർമ്മകൾ പങ്കുവെച്ചു നിർമ്മാതാവ്

chanakya news
-Advertisements-

350 ൽ അധികം സിനിമകളിൽ അഭിനയിച്ച മലയാളികളുടെ പ്രിയങ്കരനായ നടൻ ജഗദീഷിന് 65 വയസായിരിക്കുകയാണ്. ഈ വേളയിൽ അദ്ദേഹത്തിന്റെ നല്ല ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാൻ നിർമ്മാതാവും പ്രൊഡക്ഷൻ കോൺട്രോളറുമായ ഷിബു ജി സുശീലൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ഞാൻ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ൽ ആണ്. അതിനു ശേഷം കുറെ ചിത്രങ്ങൾ ഞാൻ ചേട്ടനോടൊപ്പം വർക്ക്‌ ചെയ്തു. മലയാളസിനിമയിൽ ഉയർന്ന വിദ്യാഭ്യാസം ഉള്ള നടൻ ജഗദീഷ് ചേട്ടൻ ആണ്. എംകോംമിനു റാങ്ക് വാങ്ങിയ ആൾ. ബാങ്ക് ഉദ്യോഗസ്ഥൻ ആയി തുടങ്ങി പിന്നെ കോളേജിൽ അധ്യാപകൻ അവിടെ നിന്ന് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ നടൻ. അതിന്റെ ഇടയിൽ അധിപൻ എന്ന സിനിമയുടെ തിരക്കഥകൃത്ത്
അങ്ങനെ പല മേഖലയിൽ. അതിന്റെ ഇടയിൽ 2016ൽ നിയമസഭയിലേക്ക് മത്സരിച്ചു.. ഡയറക്ടർ താഹ സാർ സംവിധാനം ചെയ്ത #ഗജരാജമന്ത്രം എന്ന ചിത്രത്തിൽ ,ഞാൻ വർക്ക്‌ ചെയ്‌യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകൾ ഞാൻ ചെയേണ്ടതായി വന്നു. കാരണം ആ സമയങ്ങളിൽ ജഗദീഷ് ചേട്ടൻ വളരെ തിരക്കുള്ള നടൻ ആയിരുന്നു.

സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ.. എല്ലാവർക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം. ഞാൻ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്.. നല്ല ഒരു കുടുംബനാഥൻ ചേട്ടന്റെ ഭാര്യ രമ ചേച്ചി ..ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറൻസിക്ക് ഡിപ്പാർട്മെന്റിൽ ജോലി ആയിരുന്നു. ചേട്ടനെ ഷൂട്ടിംഗ് കൊണ്ട് പോകാൻ നമ്മൾ സാധാരണ കാർ ചെല്ലുമ്പോൾ ചേച്ചിക്ക് പോകാൻ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും.. രണ്ടു പെൺ കുട്ടികൾ ആണ് ജഗദീഷ് ചേട്ടന് .മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചു
മരുമകൻ IPS ഓഫീസർ ആണ്ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം…
വരും എന്നാണ് എന്റെ വിശ്വാസം.

-Advertisements-