Friday, April 26, 2024
-Advertisements-
ENTERTAINMENTടിക് ടോക്കിലൂടെയാണ് ഇവിടെവരെ എത്തിയത്: ടിക് ടോക് നിരോധിച്ചതിൽ വിഷമമുണ്ടെന്ന് ഫുക്രു

ടിക് ടോക്കിലൂടെയാണ് ഇവിടെവരെ എത്തിയത്: ടിക് ടോക് നിരോധിച്ചതിൽ വിഷമമുണ്ടെന്ന് ഫുക്രു

chanakya news
-Advertisements-

കൊച്ചി: ടിക് ടോക് രാജ്യത്ത് നിരോധിച്ചതിൽ പ്രതികരണവുമായി ടിക് ടോക് താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ഫുക്രു. ടിക്ടോക് നിരോധിച്ച തിൽ വിഷമമുണ്ടെന്നും എന്നാൽ രാജ്യസുരക്ഷയ്ക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ഫുക്രു പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള തീരുമാനമായതിനാൽ ഞാൻ ഇതിനോട് യോജിക്കുന്നുവെന്ന് ഒരു മലയാളം ചാനലിനോടുള്ള അഭിമുഖ പരിപാടിയിൽ ഫുക്രു വ്യക്തമാക്കി. ടിക്ടോക്കിലൂടെയാണ് താൻ ഇവിടെ വരെയെത്തിയതെന്നും എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ടിക് ടോക്കിനെ ഒരു ആപ്പായി മാത്രമേ കാണാൻ സാധിക്കുകയുള്ളുവെന്നും അതിൽ വികാരം കൊണ്ടിട്ട് കാര്യമില്ലെന്നും ഫുക്രു പറഞ്ഞു.

ദേശീയ സുരക്ഷയുടെ ഭാഗമായി ചൈനീസ് നിർമ്മിതമായ ടോക് ഉൾപ്പെടെയുള്ള 51 ആപ്പുകൾ ഇന്നലെ വൈകിട്ടാണ് രാജ്യത്ത് നിരോധിച്ചത്. എന്നാൽ ഇപ്പോൾ tiktok അടക്കമുള്ള ആപ്പുകൾ പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഐറ്റി നിയമപ്രകാരമാണ് ആപ്പ് രാജ്യത്ത് നിരോധിച്ചിട്ടുള്ളത്.

-Advertisements-