Friday, April 26, 2024
-Advertisements-
NATIONAL NEWSതിരുമല ദേവസ്വം ഭൂമി വിൽക്കാനുള്ള നീക്കത്തിൽ നിന്നും ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം മൂലം സർക്കാർ...

തിരുമല ദേവസ്വം ഭൂമി വിൽക്കാനുള്ള നീക്കത്തിൽ നിന്നും ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം മൂലം സർക്കാർ പിന്മാറി

chanakya news
-Advertisements-

ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്വം ബോർഡ് ഭൂമി വിൽക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറി. ഭൂമി വിൽക്കുന്നതിനെതിരെ നിരവധി ഹൈന്ദവ സംഘടനകളും സംഘപരിവാർ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറിയത്. ക്ഷേത്ര ഭൂമി വിൽക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം പുറത്തുവന്നതോടെ സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഇടപെടണമെന്നുള്ള ആവശ്യവുമായി ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറിയത്.

ഭക്തരുടെ വികാരത്തെ മാനിച്ചുകൊണ്ട് ദേവസ്വം ബോർഡ് ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. കൂടാതെ സംഭവത്തിൽ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ സർക്കാരിന് വിശദീകരണം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

-Advertisements-