Saturday, May 11, 2024
-Advertisements-
KERALA NEWSദിലീപിന്റെ രണ്ടാം ഭാര്യയുടെ പേരിലും മകളുടെ പേരിലും വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

ദിലീപിന്റെ രണ്ടാം ഭാര്യയുടെ പേരിലും മകളുടെ പേരിലും വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

chanakya news
-Advertisements-

മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത് പ്രേക്ഷക സ്നേഹം പിടിച്ചു പറ്റിയ താരമാണ് കാവ്യ മാധവൻ. ബാല താരമായി സിനിമയിൽ എത്തി കാവ്യ പിന്നീട് മുൻനിര നായികയായി മാറുകയായിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ നായിക വേഷത്തിൽ എത്തുന്നത്. പിന്നീട് ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതോടെ താരം ദിലീപിനെ വിവാഹം കഴിക്കുകയും ചെയ്തിരിന്നു.

അടുത്തക്കാലത്ത് ദി ലൈഫ് ഈസ് ഗ്രീൻ എന്ന ട്വിറ്റെർ ഐഡിയിൽ താരത്തിന്റെ പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ട്വിറ്ററിൽ താരം തിരിച്ചു വന്നോ എന്ന് പല ആരാധകരും സംശയം പ്രകടിപ്പിച്ചെങ്കിലും ഇ ഐഡി വ്യാജമാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. കാവ്യ മാധവൻ, ഐ ആം കാവ്യ എന്നീ ഹാഷ്ടാഗുകളോടെയാണ്‌ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വിജയ് യേശുദാസ്, ഷെയ്ൻ നിഗം തുടങ്ങി നിരവധി സെലിബ്രേറ്റികളെയും ഇ അക്കൗണ്ട് ഫോളോ ചെയ്യുനുണ്ട്. നിരവധി ആളുകളെ ഫോളോ ചെയ്യുന്നത് കണ്ടതോടെ ഇ അക്കൗണ്ട് ഫേക്കാണ് എന്ന് ആരാധകരും ട്വിറ്ററിൽ പങ്കുവെച്ചു. ദിലീപ് മഞ്ജു വാരിയർ എന്നിവരുടെ മകളായ മീനാക്ഷിയുടെ പേരിലും ഇത്തരം വ്യാജ ട്വിറ്റെർ അക്കൗണ്ട് പ്രചരിച്ചിരിന്നു. നിരവധി ചിത്രങ്ങളും മറ്റും പങ്കുവെച്ച ഇ അക്കൗണ്ട് ദിലീപ് ആരാധകാരുടെ ശ്രദ്ധയിൽപ്പെടുകയും അക്കൗണ്ട് ഫേക്കാണ് എന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

-Advertisements-