Friday, April 26, 2024
-Advertisements-
KERALA NEWSനിധിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും: വിയോഗ വാർത്തയറിയാതെ ആതിര

നിധിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും: വിയോഗ വാർത്തയറിയാതെ ആതിര

chanakya news
-Advertisements-

കോഴിക്കോട്: ദുബായിൽ ഹൃദയാഗാതം മൂലം മരണപ്പെട്ട നിഥിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് എത്തിക്കുന്നത്. എന്നാൽ ഭർത്താവിന്റെ വേർപാട് അറിയാതെ ഭാര്യ ആതിര ഇന്ന് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ മൃതദേഹം നാട്ടിലെത്തിക്കുമ്പോൾ നിഥിന്റെ വിയോഗം എങ്ങനെ ആതിരയെ അറിയിക്കുമെന്നുള്ള വിഷമത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. നിധിന്റെ വിയോഗത്തിൽ ഒരു നാട് മുഴുവൻ വിങ്ങുകയാണ്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിദേശത്തു കുടുങ്ങി കിടക്കുന്ന ഗർഭിണികൾ അടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി നിധിൻ നിയമപോരാട്ടവും നടത്തിയിരുന്നു. എന്നാൽ നിധിന്റെ ഭാര്യ വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. എന്നാൽ നിധിനും നാട്ടിലേക്ക് വരാൻ ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ അത് തന്നെക്കാൾ ആവശ്യമുള്ള മറ്റൊരാൾക്ക് നിധിൻ ആണ് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ആതിരയുടെ പ്രസവ സമയത്തേക്ക് നാട്ടിലെത്താമെന്നു ഭാര്യക്ക് നിധിൻ വാക്ക് കൊടുത്തിരുന്നു. പക്ഷെ ആ സ്വപ്നങ്ങൾ എല്ലാം തകർത്ത് കൊണ്ട് നിധിൻ എന്നന്നേയ്ക്കുമായി ഈ ലോകത്തോട് വിട പറയുകയായിരുന്നു.

-Advertisements-