Friday, April 26, 2024
-Advertisements-
KERALA NEWSനിയമസഹായം തേടിയ കമ്പനിക്ക് അദാനിയുമായി ബന്ധമുള്ളത് അറിയില്ലായിരുന്നെന്ന് എപി ജയരാജൻ

നിയമസഹായം തേടിയ കമ്പനിക്ക് അദാനിയുമായി ബന്ധമുള്ളത് അറിയില്ലായിരുന്നെന്ന് എപി ജയരാജൻ

chanakya news
-Advertisements-

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ചുമതലയിൽ നിയമസഹായം തേടിയിട്ടുള്ള കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്ന് മന്ത്രി പി ജയരാജൻ. ഇതിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു. കൺസൾട്ടൻസി സേവനം തേടിയ സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പ് അദാനി ഗ്രൂപ്പുമായുള്ള ബന്ധം സർക്കാരിനോട് മറച്ചു വെച്ചതായും അദ്ദേഹം പറയുന്നു. അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കൺസൾട്ടൻസിയുടെ പ്രധാനി.

എന്നാൽ ഒരു ജെന്റിൽമാൻ ലീഗൽ കൺസൾട്ടൻസി എന്ന നിലയിൽ കൂടെയാണ് സർക്കാർ ഇവരെ ഏൽപ്പിച്ചിരുന്നത്. പിന്നീടാണ് മറുപക്ഷത്ത് അദാനി ആണെന്നുള്ള കാര്യം അറിഞ്ഞത്. തുടർന്ന് സർക്കാരിന്റെയോ കെ എസ് ഐ ഡി സിയുടെയോ മുൻപിൽ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ പൂർണമായ രീതിയിൽ സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പ് മറച്ച് വെക്കുകയായിരുന്നുവെന്നു മന്ത്രി പി ജയരാജൻ വ്യക്തമാക്കി.

-Advertisements-