Friday, April 26, 2024
-Advertisements-
TECHNOLOGYപരസ്യം ആരൊക്കെ കാണണം എന്നത് കമ്പനികൾക്ക് തീരുമാനിക്കാം ; പുതിയ തീരുമാനവുമായി ഗൂഗിൾ

പരസ്യം ആരൊക്കെ കാണണം എന്നത് കമ്പനികൾക്ക് തീരുമാനിക്കാം ; പുതിയ തീരുമാനവുമായി ഗൂഗിൾ

chanakya news
-Advertisements-

ഓൺലൈൻ രംഗത്ത് പരസ്യങ്ങൾ നൽകുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗൂഗിൾ. ഇപ്പോൾ പുതിയ തിരുമാനങ്ങളുമായി അഡവെർടൈസ്‌മെന്റ് രംഗം കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. ഇനി മുതൽ ഓൺലൈനിൽ പരസ്യം തരുന്നവർക്ക് ആരൊക്കെ പരസ്യം കാണണമെന്ന് തീരുമാനിക്കാൻ ഉള്ള അവസരമാണ് ഗൂഗിൾ നൽകുന്നത്.

എന്നാൽ ദുരുപയോഗം ചെയ്യുന്ന തൊഴിൽ പരസ്യങ്ങളും ഗാർഹിക പരസ്യങ്ങളും ഒഴുവാക്കി കൊണ്ടാണ് ഇ തീരുമാനം ഗൂഗിൾ നടപ്പാകുന്നത്. വിവാഹം, പ്രായം, ലിംഗം തുടങ്ങിയവ അടിസ്ഥാനമാകി പരസ്യം കാണേണ്ടവരെ തിരഞ്ഞെടുക്കാൻ സാധിക്കില്ലെന്നും ഗൂഗിളിന്റെ പുതിയ തീരുമാനത്തിൽ പറയുന്നു.

ആദ്യം ഇ തീരുമാനം നടപ്പാകുന്നത് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലാണ്. ഇ വർഷം അവസാനത്തോടെ കൊണ്ട് വരാനാണ് ഗൂഗിൾ തിരുമാനിച്ചിരിക്കുന്നത്. ഇതോടെ പരസ്യ കാര്യങ്ങളിൽ വൻ വിപ്ലവമാകും ഗൂഗിൾ നടപ്പാക്കുക. ഗൂഗിളിന്റെ പുതിയ തീരുമാനത്തെ പിന്തുണച്ച് പലരും ട്വീറ്റ് ചെയ്തതും ഗൂഗിളിന്റെ പുതിയ തീരുമാനത്തെ സ്വീകാര്യമാകുന്നു.

-Advertisements-