Friday, April 26, 2024
-Advertisements-
NATIONAL NEWSപരീക്ഷ തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് പത്താം ക്ലാസ്സുകാരൻ ജീ-വനൊടുക്കി

പരീക്ഷ തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് പത്താം ക്ലാസ്സുകാരൻ ജീ-വനൊടുക്കി

chanakya news
-Advertisements-

എസ് എസ് എൽ സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആ-ത്മഹത്യ ചെയ്തു. കർണ്ണാടകയിലെ കുടക് ജില്ലയിലെ കാജൂരിൽ 15 വയസുകാരനായ വിദ്യാർത്ഥി വീടിനുള്ളിൽ തൂ-ങ്ങി മ-രിക്കുകയായിരുന്നു. സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി കഴിഞ്ഞ ദിവസം പരീക്ഷ തീയതി പ്രഖ്യാപിച്ചതറിഞ്ഞതോടെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി മാതാ പിതാക്കൾ പോലീസിനോട് പറഞ്ഞു. താൻ പരീക്ഷ എഴുത്തിനില്ലെന്ന് കുട്ടി പറഞ്ഞതായും വീട്ടുകാർ പറയുന്നു.

വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി കിടപ്പ് മുറിയിൽ വിദ്യാർത്ഥി തൂ-ങ്ങി മരിക്കുകയായിരുന്നു. മാതാപിതാക്കൾ തിരികെ വന്നപ്പോൾ കുട്ടി മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

-Advertisements-