Saturday, May 11, 2024
-Advertisements-
KERALA NEWSപെൺകുട്ടികൾ ചതിക്കപ്പെടും പണി കിട്ടിയ ശേഷമാണ് നമ്മൾ പഠിക്കുക ; ജീവിതത്തിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി...

പെൺകുട്ടികൾ ചതിക്കപ്പെടും പണി കിട്ടിയ ശേഷമാണ് നമ്മൾ പഠിക്കുക ; ജീവിതത്തിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മൈഥിലി

chanakya news
-Advertisements-

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മൈഥലി. മമ്മൂട്ടി നായകനായി എത്തിയ പാലേരിമാണിക്യം എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ എത്തിയത്. സിനിമയിൽ എത്തിയ ശേഷം ഒരുപാട് വിവാദങ്ങളിലും താരത്തിന്റെ പേര് കേട്ടിരുന്നു. തന്റെ ജീവിതത്തിലുണ്ടായ വിഷമങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ.

സിനിമയിൽ ആദ്യം എത്തിയപ്പോൾ തന്നെ മികച്ച വേഷം ലഭിച്ചെങ്കിലും പിന്നീട് ക്യരക്റ്റർ സെലക്ട്‌ ചെയ്യുന്ന കാര്യത്തിൽ അബദ്ധം സംഭവിച്ചെന്നും സിനിമയിൽ നിന്നും ഇത്രയും കാലം മോശമായി ഒരു അനുഭവവും തനിക്ക് നേരിട്ടിട്ടില്ലനും എന്നാൽ എല്ലാ പുരുഷന്മാരും മോശക്കാരല്ലന്നും മൈഥലി പറയുന്നു. സിനിമയിൽ നിന്നും മോശം അനുഭവമുണ്ടായില്ലങ്കിലും സിനിമയ്ക്ക് പുറത്ത് പാളിച്ചകൾ പറ്റിയിട്ടുണ്ടെന്നും അത് തന്റെ തെറ്റാണെന്നും താരം പറയുന്നു.

പെണ്ണ് കുട്ടികൾ ചതിക്കപ്പെടുമെന്നും ചിലർ നമ്മളെ മനഃപൂർവം കുടുക്കി കളയുമെന്നും താരം പറയുന്നു. നിലവിലെ ഇന്ത്യയിലെ നിയമങ്ങൾക്ക് പോലും പരിമിതിയുണ്ടെന്നും, ചില പെണ്കുട്ടികളെ പറഞ്ഞു മനസിലാക്കാൻ ആളുകളുണ്ടാകും ചിലർക് പണി കിട്ടിയ ശേഷമേ പഠിക്കുവെന്നും താൻ അങ്ങനെയാണെന്നും താരം പറയുന്നു. സിനിമ മേഖലയിലെ സ്ത്രീ സംഘനകൾ നല്ലതാണെന്നും പക്ഷേ ഇതൊക്കെ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങാതെ ജീവിതത്തിലേക്ക് പടർത്താൻ കഴിയണമെന്നും താരം പറയുന്നു.

ചില മാധ്യമങ്ങൾ താൻ പോലും അറിയാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിചിട്ടെന്നും മാധ്യമങ്ങൾ പലപ്പോഴും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നും മാധ്യങ്ങളായത് കൊണ്ട് എന്തും പറയാമെന്നാണ് അവരുടെ നിലപാടെന്നും ഇത്തരക്കാർ പേന വെച്ച് കീറി മുറിക്കുകയാന്നെനും തനിക്ക് ഫെമിനിസം എന്താണെന്ന് അറിയില്ലെന്നും മൈഥലി പറയുന്നു. വ്യക്തിപരമായി ഇ കാര്യങ്ങൾ തന്നെ ബാധിക്കാറില്ലനും എന്നാൽ കുടുംബത്തിനെയും തന്നെ സ്നേഹിക്കുന്നവർക്കും മറ്റും മാനസിക വിഷമങ്ങൾ ഇവർ ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.

-Advertisements-