Friday, April 26, 2024
-Advertisements-
KERALA NEWSപെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

chanakya news
-Advertisements-

കൊച്ചി: മാതാവിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ് കുന്നുപറമ്പിൽ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ വർഷയുടെ മാതാവ് രാധയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണം ആവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമത്തിലൂടെ സഹായ അഭ്യർത്ഥന നടത്തിയിരുന്നു. ഭീഷണിക്കെതിരെ പെൺകുട്ടി ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അപമാനം യുവതിയെ ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂൺ 24 ന് തന്റെ മാതാവിന്റെ ശസ്ത്രക്രിയക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് വർഷ ഫേസ്ബുക്ക് ലൈവിലൂടെ എത്തിയിരുന്നു. തുടർന്ന് വാർഷയ്ക്ക് സഹായവുമായി സാജൻ കേച്ചേരിയും എത്തി. എന്നാൽ വർഷയുടെ അക്കൗണ്ടിലേക്ക് വലിയ രീതിയിലുള്ള തുക വന്നതിനെ തുടർന്ന് ജോയിന്റ് അക്കൗണ്ട് വേണമെന്ന് വർഷയോടെ ഇവർ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയാറാകാതെ വന്നതോടെ പെൺകുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തതായി പറയുന്നു.

പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുള്ള ആരോപണം ഉയർന്നു വന്നതിനെ തുടർന്ന് ഫിറോസ് കുന്നംപറമ്പിൽ വർഷയ്ക്ക് പിന്തുണയുമായി ഫേസ്ബുക്ക് ലൈവിലൂടെ കഴിഞ്ഞദിവസം എത്തിയിരുന്നു. ആരുംതന്നെ ഇനി വർഷയെ കുറ്റപ്പെടുത്തരുതെന്നും അവളും നമ്മുടെ കുഞ്ഞ് പെങ്ങളല്ലേയെന്നും പറഞ്ഞുകൊണ്ട് ഫിറോസ് കുന്നുപറമ്പിൽ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പുറത്ത് വിട്ടിരുന്നു. തന്നെ സഹായിക്കാനെന്ന രീതിയിൽ വന്നവർ ഇപ്പോൾതന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് രക്ഷകന്റെ രൂപത്തിൽ വന്നയാൾ ഇപ്പോൾ കാലന്റെ രൂപത്തിലായിരിക്കുകയാണെന്നും തനിക്ക് കൊച്ചിയിൽ നിന്നും ജീവനോടെ തിരിച്ചു പോകാമെന്നുപോലും കരുതുന്നില്ലെന്നും വർഷ വീഡിയോയിലൂടെ പറഞ്ഞിരുന്നു. വർഷയുടെ ആരോപണങ്ങൾ പിന്നീട് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു.

-Advertisements-