Friday, April 26, 2024
-Advertisements-
KERALA NEWSപ്രളയകാലത്തെ നന്മമരം സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ അറസ്റ്റിൽ

പ്രളയകാലത്തെ നന്മമരം സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ സ്വദേശി ജെയ്സലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലെ പ്രളയത്തിൽ സ്ത്രീകൾക്ക് വള്ളത്തിൽ കയറാൻ മുതുക് ചവിട്ട് പടിയാക്കി ശ്രദ്ധ നേടിയ ആളാണ് ജെയ്‌സൽ. താനൂർ തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന യുവാവിന്റെയും,യുവതിയുടെയും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ഒരു ലക്ഷം രൂപയാണ് ജെയ്‌സൽ ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് അയ്യായിരം രൂപ ഇവരിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

2018 ലെ പ്രളയത്തിൽ വള്ളത്തിൽ കയറുന്നതിനിടയിൽ സ്ത്രീകൾ വീഴുകയും തുടർന്ന് ഭയത്തെ തുടർന്ന് വള്ളത്തിൽ കയറാൻ വിസമ്മതിച്ച സ്ത്രീകൾക്ക് കുനിഞ്ഞിരുന്ന് മുതുക് ചവിട്ട് പടിയായി നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ നിരവധി സഹായങ്ങളും ജെയ്‌സലിനെ തേടിയെത്തിയിരുന്നു.

-Advertisements-