Friday, April 26, 2024
-Advertisements-
NATIONAL NEWSബിജെപി എം.പിയെ രമ്യാ ഹരിദാസ് മൂന്നുവട്ടം തള്ളിയിട്ടു

ബിജെപി എം.പിയെ രമ്യാ ഹരിദാസ് മൂന്നുവട്ടം തള്ളിയിട്ടു

chanakya news
-Advertisements-

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യസഭയിൽ പ്രതിഷേധം ഉയർത്തിയ രമ്യാ ഹരിദാസ് മൂന്നു തവണ ബിജെപി എം പിയായ ജസ്‌കൗർ മീണയെ സഭയിൽ തെള്ളിയിട്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബിജെപി എം പിയെ രമ്യാ ഹരിദാസ് മർദിച്ച സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടതായും സ്മൃതി ഇറാനി പറഞ്ഞു.

ഡൽഹി കലാപ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷം ഡൽഹി വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് സഭ രണ്ടുമണി വരെ നിർത്തി വെച്ചിരുന്നു. ശേഷം സഭാ നടപടികൾ തുടങ്ങിയപ്പോളും പ്രതിപക്ഷ ബഹളം തുടർന്നു. എന്നാൽ ബിജെപി എം പി മർദിച്ചെന്നു പറഞ്ഞു രമ്യാ ഹരിദാസ് സ്പീക്കറോട് പരാതി പറയുകയായിരുന്നു. താൻ പിന്നോക്ക വിഭാഗത്തിൽ പെട്ട ആലായോണ്ടാണോ തന്നെ മർദിച്ചതെന്ന് രമ്യ സ്പീക്കർക്ക് മുൻപിൽ കരയുകയായിരുന്നു.

-Advertisements-