Friday, April 26, 2024
-Advertisements-
NATIONAL NEWSബ്യൂട്ടി സലൂണിൽ ഒരു തുണി ഉപയോഗിച്ച് ആറുപേരുടെ മുടി വെട്ടി: ഒടുവിൽ എല്ലാവർക്കും കൊറോണ സ്ഥിതീകരിച്ചു

ബ്യൂട്ടി സലൂണിൽ ഒരു തുണി ഉപയോഗിച്ച് ആറുപേരുടെ മുടി വെട്ടി: ഒടുവിൽ എല്ലാവർക്കും കൊറോണ സ്ഥിതീകരിച്ചു

chanakya news
-Advertisements-

മുടി വെട്ടുന്നതിനായി സലൂണിൽ എത്തിയ ആറു പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. മധ്യപ്രദേശിലെ ഖാർഘോൺ ജില്ലയിലെ ബാർഗാവ്‌ എന്ന സ്ഥലത്താണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്. ഏപ്രിൽ അഞ്ചിന് മുടി വേട്ടനായി സലൂണിൽ പോയ യുവാവിന് കൊറോണ വൈറസ് സ്ഥിതീകരിച്ചിരുന്നു. ഇയാൾ ഇൻഡോറിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ശേഷമാണു ഇയാൾ മുടി വെട്ടുന്നതിനായി സലൂണിൽ പോയത്. ഇയാൾക്ക് വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് അവിടെ എത്തിയവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.

അന്നേ ദിവസം സലൂണിലെത്തിയ 12 പേരുടെ സാമ്പിൾ പരിശോധിച്ചപ്പോൾ ഇവരിൽ ആറുപേരുടെ ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് രോഗം വ്യാപിക്കുന്നത് കണക്കിലെടുത്തു ഗ്രാമത്തിൽ കനത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. രോഗം പടരാൻ കാരണം ആറുപേരുടെയും മുടി വെട്ടുന്നതിനായി ഉപയോഗിച്ചത് ഒരേ തുണിയായിരുന്നു. എന്നാൽ ബാർബറുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. നിലവിൽ ഖാർഗോൺ ജില്ലയിൽ വൈറസ് ബാധിതരുടെ എണ്ണം 60 ആയിട്ട് ഉയർന്നിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചു ഇതുവരെ മരണം ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

-Advertisements-