Monday, May 6, 2024
-Advertisements-
KERALA NEWSഭാര്യയെ പല കാര്യങ്ങളിലും സംശയം, മാനസിക നില തെറ്റിയപ്പോൾ അമ്മയെ പൂട്ടിയിട്ടു, വാക്കത്തികൊണ്ട് പിഞ്ച് കുഞ്ഞിനെ...

ഭാര്യയെ പല കാര്യങ്ങളിലും സംശയം, മാനസിക നില തെറ്റിയപ്പോൾ അമ്മയെ പൂട്ടിയിട്ടു, വാക്കത്തികൊണ്ട് പിഞ്ച് കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തി ; നാടിനെ നടുക്കി കൊലപാതകം

chanakya news
-Advertisements-

കണ്ണൂർ : പിഞ്ച് കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. കണ്ണൂർ കുടിയാന്മലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എരുവശ്ശേരി സ്വദേശി സതീശനാണ് തന്റെ ഒൻപത് മാസം മാത്രം പ്രായമുള്ള മകൻ ധ്യാൻ ദേവിനെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. വെള്ളിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.

മകനെ വെട്ടിക്കൊലപ്പെടുത്തിയ സതീശൻ ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. സതീശന്റെ മാതാവിനെ വീട്ടിനകത്തെ മുറിയിൽ പൂട്ടിയിട്ടതിന് ശേഷമാണ് സതീശൻ ധ്യാൻ ദേവിനെ വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുവിന്റെയും,മാതാവിന്റെയും നിലവിളികേട്ട സമീപവാസികൾ ഓടിയെത്തി കുഞ്ഞിനേയും സതീശനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സതീശന്റെ ഭാര്യ അഞ്ജുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞാണ് ഇരുവർക്കും മകൻ ജനിക്കുന്നത്. എന്നാൽ സതീശൻ ഭാര്യ അഞ്ജുവിനെ പല കാര്യങ്ങളിലും സംശയിച്ചിരുന്നതായും, സതീശന് മാനസിക രോഗമുള്ളതായും നാട്ടുകാർ പറയുന്നു. ദുബായിൽ ജോലി ചെയ്യുകയായിരുന്ന സതീശൻ ഒന്നര വർഷം മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന് പുതിയ വീട് വച്ച് താമസിക്കുകയായിരുന്നു.

-Advertisements-