Thursday, May 9, 2024
-Advertisements-
KERALA NEWSഭിന്നശേഷിക്കാരിയായ രാജി കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ചത് ആയിരക്കണക്കിന് മാസ്കുകൾ: അഭിനന്ദിച്ചുകൊണ്ട് ആരോഗ്യമന്ത്രിയും

ഭിന്നശേഷിക്കാരിയായ രാജി കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ചത് ആയിരക്കണക്കിന് മാസ്കുകൾ: അഭിനന്ദിച്ചുകൊണ്ട് ആരോഗ്യമന്ത്രിയും

chanakya news
-Advertisements-

തിരുവനന്തപുരം: കൊറോണ വൈറസ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം. ഇതിന്റെ ഭാഗമായി കേരളത്തിലും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഒന്നടങ്കം കോവിഡ് പ്രതിരോധത്തിനുള്ള പ്രവർത്തനത്തിലാണ്. ഈ വേളയിൽ തിരുമല തൃക്കുന്നപ്പുഴ സ്വദേശി കളായ പ്രഭാ ഉണ്ണിയുടെയും രാധാകൃഷ്ണൻ ഉണ്ണിയുടെയും മകളും ഭിന്നശേഷിയുള്ള കുട്ടിയുമായ രാജി രാധാകൃഷ്ണൻ കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിലാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം മാസ്ക് തയ്യാറാകുന്ന തിരക്കിലാണ് രാജി.

ആയിരക്കണക്കിന് മാസ്‌കുകളാണ് ഇതിനോടകം രാജി നിർമ്മിച്ചിരിക്കുന്നത്. പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും മാസ്ക് സൗജന്യമായി നൽകുകയും ചെയ്യുന്നുണ്ട്. ഭിന്നശേഷിക്കാരിയായ രാജി മാതാവിൽ നിന്നുമാണ് തയ്യൽ പഠിച്ചത്. ഇനിയും തന്നാൽ കഴിയുന്നത്രെയും മാസ്കുകൾ നിർമ്മിക്കുമെന്നും രാജി പറഞ്ഞു. രാജി നിർമ്മിച്ച മാസ്ക് ആരോഗ്യ മന്ത്രി കെ കെ ഷൈലജയ്ക്കും കൈമാറുകയും ചെയ്തു. രാജിയുടെ പ്രവർത്തനത്തെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ അഭിനന്ദിക്കുകയും രാജിയെപോലെ വീട്ടിലിരിക്കുന്നവർ മാതൃകയായി ഇത്തരത്തിൽ മുന്നോട്ട് വരണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ പരശുവയ്ക്കൽ, മാനേജിങ് ഡയറക്ടർ മൊയ്തീൻകുട്ടി എന്നിവരും ആരോഗ്യമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.

-Advertisements-