Friday, April 26, 2024
-Advertisements-
KERALA NEWSഭർത്താവിനൊപ്പം യാത്രചെയ്യുന്നതിനിടയിൽ സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഭർത്താവിനൊപ്പം യാത്രചെയ്യുന്നതിനിടയിൽ സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കണ്ണൂർ : ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടയി തെറിച്ച് വീണ യുവതി മരിച്ചു. ചുഴലി ചാലിൽ വയൽ സ്വദേശിയും ബിബിഎം എൽപി സ്‌കൂൾ പ്രീ പ്രൈമറി അധ്യാപികയുമായ ആർലി വിൻസെന്റ് (30) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആർലി ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ ആർലിൻ വിൻസെന്റിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ചെമ്പൻതൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടയിൽ പയറ്റിയലിൽവെച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഗട്ടറിൽ ചാടുകയും ഇതിനിടയിൽ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആർലിൻ വിൻസെന്റ് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ആശുപത്രി നടപടികൾക്ക് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

-Advertisements-