Wednesday, May 8, 2024
-Advertisements-
TECHNOLOGYമാധ്യമങ്ങളെ വിലക്കിയതിനെ പിന്തുണച്ച രതീഷ് ആർ മേനോനെതിരെ സൈബർ ആക്രമണം

മാധ്യമങ്ങളെ വിലക്കിയതിനെ പിന്തുണച്ച രതീഷ് ആർ മേനോനെതിരെ സൈബർ ആക്രമണം

chanakya news
-Advertisements-

സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന ടെക് വിദഗ്ധനും വ്‌ളോഗറുമാണ് രതീഷ് ആർ മേനോൻ. ടെക്‌നോളജി രംഗത്തെ പുതിയ ആശയങ്ങളും അറിവുകളും പങ്കു വെച്ച് വീഡിയോ ചെയ്യുന്ന രതീഷ് ആർ മേനോൻ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിനെയും മീഡിയ വണ്ണിനെയും വ്യാജ വാർത്തയുടെ പേരിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.

വിലക്കിനെ പിന്തുണച്ച് രതീഷ് ആർ മേനോൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സൈബർ ആക്രമണം നേരിടുന്നത്. ,ഇത്തരം ചാനലുകളെ നേരത്തെ വിലക്കണം എന്നായിരുന്നു രതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്. എന്നാൽ പോസ്റ്റ് മുസ്ലീങ്ങൾക്കെതിരെ ആണെന്നും രതീഷ് ആർ മേനോൻ മുസ്ലീങ്ങൾക്കെതിരെ ആണെന്നും ചിലർ പ്രചരിപ്പിച്ചു. തുടർന്നാണ് സൈബർ ആക്രമണം തുടങ്ങിയത്.

സൈബർ ആക്രമണം രൂക്ഷമായതോടെ രതീഷ് ആർ മേനോൻ ലൈവിൽ വന്ന് കാര്യങ്ങൾ വിശദീകരിച്ചു. താൻ ഒരു മതത്തെയും പോസ്റ്റിൽ പറഞ്ഞിട്ടില്ലെന്നും. വ്യാജ വാർത്തകൾ സൃഷ്ടിച്ച് തമ്മിൽ തല്ലിക്കുന്ന ചാനലുകൾക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ഉണ്ടാകില്ല എന്നാണ് പറഞ്ഞതെന്നും വ്യക്തമാക്കി. കൂടാതെ താൻ ഒരു ആർ എസ് എസ് കാരൻ ആണെന്നും. ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും. ആർ എസ് എസ് ൽ തുടരുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടി അല്ലെന്നും രതീഷ് ആർ മേനോൻ വ്യക്തമാക്കി.

-Advertisements-