Friday, April 26, 2024
-Advertisements-
ENTERTAINMENTമുപ്പത്തിയെട്ടാം വയസിൽ സീരിയൽ താരം ചന്ദ്ര ലക്ഷ്മണിന് വിവാഹം ; ആശംസകളുമായി ആരാധകർ

മുപ്പത്തിയെട്ടാം വയസിൽ സീരിയൽ താരം ചന്ദ്ര ലക്ഷ്മണിന് വിവാഹം ; ആശംസകളുമായി ആരാധകർ

chanakya news
-Advertisements-

സിനിമ സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലാണ് വിവാഹം നടന്നത്.

മലയാള ടെലിവിഷൻ പരമ്പരകളിൽ നിറ സാന്നിധ്യമാണ് ചന്ദ്ര ലക്ഷ്മൺ. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ ചന്ദ്ര ലക്ഷ്മൺ നാല്പത് വയസിനോടടുത്തപ്പോഴാണ് താരം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ നായകനും നായികയുമായെത്തിയ ടോഷ് ക്രിസ്റ്റിയും, ചന്ദ്ര ലക്ഷ്മണും പ്രണയത്തിലാവുകയും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

പരസ്പരം സംസാരിച്ചതിന് ശേഷമാണ് വിവാഹമെന്ന തീരുമാനത്തിൽ രണ്ടുപേരും എത്തിയതെന്ന് നേരത്തെ ചന്ദ്ര ലക്ഷ്മൺ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. വൈകി വന്ന താരത്തിന്റെ വിവാഹ വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

-Advertisements-