Friday, April 26, 2024
-Advertisements-
ENTERTAINMENTമൂന്നാമത് വിവാഹം കഴിച്ചിട്ടില്ല വീട്ടിൽ താമസിച്ച പെൺകുട്ടി എന്റെ ആരുമല്ല അവൾ എന്നെ ചതിക്കുകയായിരുന്നു...

മൂന്നാമത് വിവാഹം കഴിച്ചിട്ടില്ല വീട്ടിൽ താമസിച്ച പെൺകുട്ടി എന്റെ ആരുമല്ല അവൾ എന്നെ ചതിക്കുകയായിരുന്നു ; ബിഗ്‌ബോസ് താരത്തിന്റെ പ്രതികരണം

chanakya news
-Advertisements-

ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി മലയാളികൾക്ക് പരിചിതനായ താരമാണ് ബഷീർ ബഷി. മോഡൽ രംഗത്ത് സജീവമായ താരം തന്റെ കുടുംബത്തിന് ഒപ്പമുള്ള സെൽഫികളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രണ്ട് വിവാഹം കഴിച്ച താരത്തിന് എതിരെ വിമർശനവുമായി വന്നവർക്ക് ബിഗ്‌ബോസ് വീട്ടിൽ വെച്ച് മറുപടി നൽകി താരം ശ്രദ്ധ നേടിയിരുന്നു.

ടിക് ടോകിൽ കുടുംബത്തിന് ഒപ്പം വീഡിയോ ചെയ്ത് ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ താരമായി നിൽക്കുന്ന ബഷീർ ബഷിയുടെ കല്ലുമ്മക്കായ വെബ് സീരിയസ് വൻ വിജയമായി മാറിയിരുന്നു. ഇപ്പോൾ തനിക്ക് നേരെ ഉയരുന്ന ചില വിമര്ശനങ്ങൾക്ക് താരം മറുപടി നൽകുകയാണ്. തനിക്കും സുഹാനക്കും ശ്രീയ എന്ന പെണ്കുട്ടിയുമായി ഫേസ്ബുക് വഴി മാത്രമേ പരിചയമുള്ളൂവെന്നും പിന്നീട് ഒരിക്കൽ വീട് വിട്ട് ഇറങ്ങിയ ശ്രീയ സഹായിക്കണമെന്ന് ഫോൺ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

അതിനാലാണ് വീട്ടിലേക്ക് കൊണ്ട് വന്നതെന്നും കുറേനാൾ വീട്ടിൽ താമസിച്ചെന്നും ബഷീർ പറയുന്നു. അവരുടെ അഭിനയത്തിൽ തന്നെയും സുഹാനയും വീണ് പോയെന്നും ബഷീർ പറയുന്നു. ഇ പെണ്കുട്ടിയെ കാണാത്തത് കൊണ്ട് അവളുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയെന്നും തിരിച്ചു ഇവളും കംപ്ലയിന്റ് ഹൈ കോടതിയിൽ കൊടുത്തു. എന്നിട്ടും കേസിൽ നിന്നും വീട്ടുകാർ പിന്മാറാത്തതിനെ തുടർന്ന് തട്ടമിട്ടും ചാനൽ പരിപാടിയിൽ തനിക്ക് ഒപ്പം പങ്കെടുത്തും ഇവൾ രംഗത്ത് വന്നെന്നും ബഷീർ പറയന്നു. വീട്ടുകാരെ ഒഴുവാക്കാൻ വേണ്ടി കരഞ്ഞു കാൽ പിടിച്ചതുകൊണ്ടാണ് ഒരുമിച്ചു ശ്രീയക്ക് ഒപ്പം ടീവി ഷോയിൽ പങ്കെടുത്തതെന്നും, എന്നാൽ അവളുടെ ചതിയിൽ താനും സുഹാനയും ട്രാപ്പിലാവുകയാണ് ചെയ്തതെന്ന് ബഷീർ ബാഷി കൂട്ടിച്ചേർത്തു.

-Advertisements-