Tuesday, May 7, 2024
-Advertisements-
KERALA NEWSയുവതിയെ ആരും അറിയാതെ റിസോർട്ടിൽ താമസിപ്പിച്ചു, നഗ്ന്ന ദൃശ്യങ്ങൾ പകർത്തി, അരുൺ പറഞ്ഞത് കള്ളമെന്ന് മനസിലാക്കിയ...

യുവതിയെ ആരും അറിയാതെ റിസോർട്ടിൽ താമസിപ്പിച്ചു, നഗ്ന്ന ദൃശ്യങ്ങൾ പകർത്തി, അരുൺ പറഞ്ഞത് കള്ളമെന്ന് മനസിലാക്കിയ യുവതി വീട്ടിലേക്ക് മടങ്ങി ; യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ മോചിതയായ യുവതിയെ പരിചയപ്പെടുകയും ബന്ധുക്കളൊന്നും അറിയാതെ വിവാഹം ചെയ്ത് രഹസ്യമായി റിസോർട്ടിൽ താമസിപ്പിക്കുകയും ചെയ്തതിന് ശേഷം യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. തൃശൂർ മതിലകം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണപുരം സ്വദേശികളായ ശ്രീകുമാർ (28),മജീഷ് (38),രാംജി (46) രാജൻ (46) എന്നിവരാണ് അറസ്റ്റിലായത്.

വിവാഹ മോചനം നേടിയ യുവതി മാട്രിമോണിയൽ സൈറ്റ് വഴിയാണ് കേസിലെ ഒന്നാം പ്രതിയും ആലപ്പുഴ സ്വദേശിയുമായ അരുണിനെ പരിചയപ്പെടുന്നത്. ടാക്സി ഡ്രൈവറായ അരുൺ അയർലണ്ടിൽ ജോലി ചെയ്യുകയായാണെന്നും കുടുംബസമേതം അയർലണ്ടിൽ സെറ്റിൽഡ് ആണെന്നുമാണ് അരുൺ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

അരുൺ പറഞ്ഞതെല്ലാം വിശ്വസിച്ച യുവതി അരുണിനെ വിവാഹം കഴിക്കാൻ തയ്യാറാകുകയും. ആലപ്പുഴയിലെ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരാവുകയുമായിരുന്നു. വിവാഹത്തിന് അരുണിന്റെ കുടുംബം പങ്കെടുത്തിരുന്നില്ല ലളിതമായ ചടങ്ങ് നടത്തിയാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷം യുവതിയെ വീട്ടിലേക്ക് കൊണ്ട് പോകുന്നതിന് പകരം റിസോർട്ടിൽ താമസിപ്പിക്കുകയായിരുന്നു.

റിസോർട്ടിൽ വെച്ച് യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ യുവതിയറിയാതെ അരുൺ മൊബൈലിൽ പകർത്തുകയായിരുന്നു. എന്നാൽ യുവതിയുടെ മറ്റൊരു സുഹൃത്ത് വഴി അരുണിനെ കുറിച്ചുള്ള സത്യങ്ങൾ മനസിലാക്കിയ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് മറ്റൊരു വിവാഹത്തിനായി ശ്രമം നടത്തുന്നതിനിടയിലാണ് അരുൺ സോഷ്യൽ മീഡിയയിലൂടെ യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ യുവതിയുടെ നാട്ടുകാരായ യുവാക്കൾ വാട്സാപ്പ് ഗ്രൂപുകളിൽ ഷെയർ ചെയ്തതോടെയാണ് യുവതി ചതിക്കപ്പെട്ടെന്ന് മനസിലാക്കുന്നത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച നാല് യുവാക്കളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്

വിദേശത്ത് നിന്നാണ് അരുൺ യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വിദേശത്ത് മറ്റൊരു യുവതിയോടൊപ്പം കഴിയുന്ന അരുണിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

-Advertisements-