Friday, April 26, 2024
-Advertisements-
NATIONAL NEWSരണ്ടായിരത്തിന്റെ നോട്ട് കേന്ദ്രസർക്കാർ പിൻവലിക്കാൻ പോകുന്നുവോ? സര്‍ക്കാരിന്റെ മറുപടി ഇങ്ങനെ

രണ്ടായിരത്തിന്റെ നോട്ട് കേന്ദ്രസർക്കാർ പിൻവലിക്കാൻ പോകുന്നുവോ? സര്‍ക്കാരിന്റെ മറുപടി ഇങ്ങനെ

chanakya news
-Advertisements-

ഡൽഹി: കേന്ദ്ര സർക്കാർ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കാൻ പോകുന്നുവെന്നുള്ള പ്രചരണം കുറെ കാലങ്ങളായി കേൾക്കുന്നു. എന്നാൽ ഇതിനു മറുപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുന്നതിനുള്ള തീരുമാനം ഇതുവർ കൈകൊണ്ടിട്ടില്ലെന്നു കേന്ദ്രസഹധനമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

ലോകസഭ എം പി എ.എം ആരിഫിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. എ ടി എം കൗണ്ടറുകളിൽ 500, 200 നോട്ടുകൾ മാത്രം നിറച്ചാൽ മതിയെന്നും എസ് ബി ഐ പ്രാദേശിക ഹെഡ് ഓഫീസുകൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മറ്റുള്ള ബാങ്കുകളുടെ എ ടി എമ്മിൽ നിന്നും രണ്ടായിരത്തിന്റെ നോട്ടുകൾ ഇപ്പോളും വിതരണ ചെയ്യുന്നുണ്ടെന്നും കേന്ദ്രധനസഹമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

-Advertisements-