Friday, April 26, 2024
-Advertisements-
TECHNOLOGYറെഡ്‌മിക്ക് വെല്ലുവിളി ഉയർത്തി 12,999 രൂപക്ക് റിയൽ മി സ്മാർട്ട്‌ ടീവി

റെഡ്‌മിക്ക് വെല്ലുവിളി ഉയർത്തി 12,999 രൂപക്ക് റിയൽ മി സ്മാർട്ട്‌ ടീവി

chanakya news
-Advertisements-

ലോക്ക് ഡൌൺ സമയത്തും വിപണി പിടിക്കാൻ ഉള്ള മത്സരങ്ങളാണ് ഓരോ കമ്പനികളും. പ്രധാന ഫോൺ നിർമ്മാണ കമ്പനിയായ റെഡ്മി, വിവോ എന്നിവ ലോക്ക് ഡൗണിലും കടുത്ത മത്സരവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫോൺ രംഗത്ത് ഉള്ള മത്സരത്തിൽ നിന്നും സ്മാർട്ട്‌ ടീവി വിപണന രംഗത്ത് റെഡ്മിക്ക് എതിരെ റിയൽ മി പുതിയ ടീവി ഇറക്കിയിരിക്കുയാണ്.

32 ഇഞ്ച്, 43 ഇഞ്ച് എന്നീ വലുപ്പത്തിലാണ് ടീവി ഇറങ്ങുന്നത് ഇതിന് ഒപ്പം റിയൽ മി സ്മാർട്ട് വാച്ച് പതിപ്പും ഇറക്കുന്നുണ്ട്. ഒരു വർഷത്തെ വാറന്റി ഇ ടീവി ക്ക് റിയൽ മി നൽകുന്നുണ്ട്. അത് കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി 1000 ത്തിൽ അധികം ആപ്പുകൾ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാനും അവസരം നൽകുന്നു. 32 ഇഞ്ച് റിയൽ മി സ്മാർട്ട് ടീവിക്ക് 12, 999 രൂപയും 43 ഇഞ്ച് ടീവിക്ക് 21, 999 രൂപയാണ് വിപണി വില.

-Advertisements-