Friday, April 26, 2024
-Advertisements-
NATIONAL NEWSറേഷൻ കാർഡില്ലാതെ കുടിയേറ്റ തൊഴിലാളികൾക്കായി 8 ലക്ഷം ടൺ ഭക്ഷ്യധാന്യവുമായി കേന്ദ്രസർക്കാർ

റേഷൻ കാർഡില്ലാതെ കുടിയേറ്റ തൊഴിലാളികൾക്കായി 8 ലക്ഷം ടൺ ഭക്ഷ്യധാന്യവുമായി കേന്ദ്രസർക്കാർ

chanakya news
-Advertisements-

രാജ്യത്തെ റേഷൻ കാർഡില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യമായി റേഷൻ കിറ്റുകൾ വിതരണം ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ഭക്ഷ്യമന്ത്രി രാം ബിലാസ് പാസ്വാൻ. ഒരാൾക്ക് അഞ്ച് കിലോ ധാന്യം വീതം ലഭിക്കും. ഇത്തരത്തിൽ ഡൽഹിയിൽ മാത്രം ഏഴരലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് കിറ്റുകൾ ലഭിക്കും. ഇത്തരത്തിൽ രണ്ട് മാസത്തേക്ക് എട്ട് ലക്ഷം ടൺ ഭക്ഷ്യധാന്യം സംഭരിച്ചു വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ, പഞ്ചാബ് ചണ്ഡീഗഡിനും ഗോതമ്പും മറ്റു സംസ്ഥാനങ്ങൾക്കായി അരിയുമാണ് ഇത്തരത്തിൽ സംഭരിച്ചു വെച്ചിട്ടുള്ളത്.

നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഇവർ നിലവിലെ സാഹചര്യത്തിൽ പട്ടിണി കിടക്കേണ്ടി വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളുടെ എണ്ണം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെങ്കിലും അവർക്ക് വേണ്ടുന്ന ധാന്യങ്ങൾ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisements-