Wednesday, May 8, 2024
-Advertisements-
KERALA NEWSറോഡിലൂടെ കെ.എസ്.ആർ.ടി.സി ലാഭത്തിൽ നടത്താനറിയാത്തവരാണ് വിമാന സർവീസ് നടത്താൻ അവകാശമുന്നയിക്കുന്നതെന്ന് വി വി രാജേഷ്

റോഡിലൂടെ കെ.എസ്.ആർ.ടി.സി ലാഭത്തിൽ നടത്താനറിയാത്തവരാണ് വിമാന സർവീസ് നടത്താൻ അവകാശമുന്നയിക്കുന്നതെന്ന് വി വി രാജേഷ്

chanakya news
-Advertisements-

തിരുവനന്തപുരം: റോഡിലൂടെ കെഎസ്ആർടിസി ബസ് സർവീസ് പോലും ലോകത്തിൽ നടത്താൻ അറിയാത്തവരാണ് വിമാന സർവീസ് നടത്തുമെന്ന് ഉള്ള അവകാശവും ഉന്നയിച്ചുകൊണ്ട് വരുന്നതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ്. വിമാനത്താവള വികസനത്തിന് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ആറാട്ട് ആചാരാനുഷ്ഠാനങ്ങളും നിരത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളെ രഹസ്യമായി ശബരിമലയിൽ എത്തിച്ച ആചാരലംഘനം കൂട്ടുനിന്ന കടകംപള്ളി ബിജെപിയെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് പ്രാധാന്യത്തെക്കുറിച്ച് ബിജെപിക്കും കേന്ദ്രസർക്കാരിനും ഉത്തമ ബോധ്യം ഉണ്ടെന്നു വി വി രാജേഷ് പറഞ്ഞു.

സൗകര്യമില്ല അമ്മയാണ് വികസനത്തിന് തടസ്സം എന്നും 1032 സ്ഥാപിച്ച വിമാനത്താവളത്തിന് 1991 ലെ അന്താരാഷ്ട്ര പദവി ലഭിച്ചിരുന്നുവെങ്കിലും വ്യസനങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 27 ഏക്കർ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള ചർച്ച അന്നത്തെ യുഡിഎഫ് സർക്കാർ നടത്തിയെങ്കിലും അത് അട്ടിമറിച്ച് മരവിപ്പിക്കുക യായിരുന്നു. മുന്നണികളുടെയും ഭാഗത്തുനിന്നും രാഷ്ട്രീയ ഭരണപരമായ രീതിയിലുള്ള യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ഇനി പകരം വൻകിട മുതലാളിമാരുടെ താൽപ്പര്യത്തിനായി വിമാനത്താവളത്തിനായി രാഷ്ട്രീയ ഏകമാണ് നടത്തുന്നതെന്നും വി വി രാജേഷ് വ്യക്തമാക്കി.

-Advertisements-