Friday, April 26, 2024
-Advertisements-
KERALA NEWSലൊക്കാന്റോ ഡേറ്റിംഗ് സൈറ്റ് വച്ച് വൻ തട്ടിപ്പ് ; പിന്നിൽ മലയാളി യുവതികൾ

ലൊക്കാന്റോ ഡേറ്റിംഗ് സൈറ്റ് വച്ച് വൻ തട്ടിപ്പ് ; പിന്നിൽ മലയാളി യുവതികൾ

chanakya news
-Advertisements-

ഡേറ്റിംഗ് സൈറ്റ് ആയ ലൊക്കാന്റോയെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ലൊക്കാന്റോ സൈറ്റിലെത്തി ചതിയിൽ പെടുന്നവരെ ആർക്കും അറിയില്ല. ആദ്യത്തെ കാര്യം ചതിയിൽ പെട്ടാലും ആരും അത് പുറത്ത് പറയില്ല എന്നത് കൊണ്ട് തന്നെ.

ലൊക്കാന്റോ സൈറ്റിനെ മലയാളക്കരയിൽ പ്രശസ്തമാക്കിയത്. മോഡലും ചുംബന സമര നായികയുമായ രശ്മി നായരാണ്. രശ്മി നായരുടെ അറസ്റ്റോടെയാണ് ലൊക്കാന്റോ സൈറ്റിനെ കുറിച്ച് മലയാളികൾ അറിയുന്നത്. രസ്മി നായർ ലൊക്കാന്റോ വഴി പെൺകുട്ടികളെ വിറ്റതായി പോലീസ് കണ്ടെത്തി. ഓൺലൈൻ പെൺവാണിഭം വഴി ലക്ഷങ്ങളാണ് ഇത്തരക്കാർ ഉണ്ടാകുന്നത്.

LOCANTO 1

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ലൊക്കാന്റോ സൈറ്റ് വഴി നടക്കുന്ന വലിയ തട്ടിപ്പാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശി ലൊക്കാന്റോ യിൽ കണ്ട നമ്പറിൽ വാട്സാപ്പ് മെസ്സേജ് അയച്ചതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നത്. വാട്സാപ്പ് വീഡിയോ ചാറ്റ് ചെയ്യാൻ യുവതികൾ പത്തും പതിനഞ്ചും മിനിറ്റിന് ആവിശ്യപ്പെടുന്നത് രണ്ടായിരം മുതൽ അയ്യായിരം വരെയാണ്.

ആവിശ്യക്കാരൻ മെസ്സേജ് അയച്ചാൽ അവർ ആദ്യം പേയ്‌മെന്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടോ എന്ന് ചോദിക്കും. ഗൂഗിൾ ടെസോ പേയ്പാലോ ഉണ്ടെങ്കിൽ അതിന്റെ സ്‌ക്രീൻ ഷോട്ട് അവർക്ക് അയച്ച് കൊടുത്താൽ മാത്രമേ അവർ ചാറ്റ് ചെയ്യാൻ തയാറാവുകയുള്ളു. ആദ്യം ഡെമോ എന്ന രീതിയിൽ പത്ത് സെക്കന്റ് നേരമുള്ള വീഡിയോ കാൾ ചെയ്യും ശേഷം. ആവിശ്യക്കാരനോട് പേയ്മെന്റ് ചെയ്യാൻ ആവശ്യപ്പെട്ടും ഡെമോ കണ്ട് ഇഷ്ടപെടുന്ന ആൾ പേയ്‌മെന്റ് ചെയ്യുന്നതോടെ അവർ ബ്ലോക്ക് ചെയ്ത് കടന്ന് കളയും.

LOCANTO 2

ഇതിന് പിന്നിൽ വലിയ സംഘങ്ങൾ തന്നെ ഉണ്ടെന്നാണ് വിവരം. ഫോട്ടോ ആവിശ്യപ്പെടുന്നവർക്ക് ഇത്തരക്കാർ ഫേസ്‌ബുക്കിൽ നിന്നും പെൺകുട്ടികളുടെ ഫോട്ടോ എടുത്താണ് നൽകുന്നത്. പലപെൺകുട്ടികളുടെയും ഫോട്ടോകൾ ഇത്തരക്കാർ വാട്സാപ്പ് പ്രൊഫൈൽ ആക്കിയും ദുരുപയോഗം ചെയ്യുന്നുണ്ട്. ആളുകളെ വല വീശാനും ഫേസ്‌ബുക്കിൽ നിന്ന് എടുത്ത ഫോട്ടോയാണ് ഇത്തരം തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിച്ച് വരുന്നത്.

കേരത്തിൽ നല്ലൊരു ശതമാനം ആളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് ആരും ഇത് വരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. ഒരാൾക്ക് നഷ്ടപ്പെടുന്നത് രണ്ടായിരമോ മൂവായിരമോ ആയതിനാൽ ആരും പരാതിയുമായി ചെല്ലാത്തത് ഇത്തരം തട്ടിപ്പുകാർക്ക് വളമാവുകയാണ്.

LOCANTO 3

കോളേജ് വിദ്യാർത്ഥിനികളും വീട്ടമ്മമാരുമാണ് ഇത്തരം തട്ടിപ്പിന് പിന്നിലെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. മലയാളികളും തമിഴ്‌നാട് സ്വദേശിനികളുമാണ് ഇതിൽ ഏറയും. ഒരു ദിവസം വാട്സാപ്പ് വഴി രണ്ട് പേരെ തട്ടിപ്പിനിരയാക്കിയാൽ 4000 മുതൽ 6000 രൂപ വരെ തട്ടിപ്പുകാർക്ക് ലഭിക്കും. ഇത്തരം തട്ടിപ്പിലൂടെ ഇവർ മാസം ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്.

-Advertisements-