Friday, April 26, 2024
-Advertisements-
KERALA NEWSവാഹനനിർമാണ കമ്പനിയായ ടാറ്റയ്‌ക്കെതിരെ വ്യാജ പ്രചാരണം സഞ്ജു ടെക്കി വ്ലോഗ് എന്ന യൂട്യൂബ് വീഡിയോകൾക്ക് വിലക്കേർപ്പെടുത്തി...

വാഹനനിർമാണ കമ്പനിയായ ടാറ്റയ്‌ക്കെതിരെ വ്യാജ പ്രചാരണം സഞ്ജു ടെക്കി വ്ലോഗ് എന്ന യൂട്യൂബ് വീഡിയോകൾക്ക് വിലക്കേർപ്പെടുത്തി കോടതി

chanakya news
-Advertisements-

ആലപ്പുഴ : ഇന്ത്യൻ വാഹന നിർമാണ കമ്പനിയായ ടാറ്റയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യുട്യൂബ് ചാനലിനെതിരെ കോടതി വിലക്ക്. സഞ്ജു ടെക്കി വ്ലോഗ് എന്ന ചാനലിലെ വീഡിയോകൾക്കാണ് കോടതി വിലക്കേർപ്പെടുത്തിയത്. കമ്പനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാണിച്ച് കമ്പനി നൽകിയ പരാതിയിലാണ് നടപടി.

സഞ്ചു ടെക്കി വ്ലോഗ് എന്ന ചാനലിന്റെ ഉടമയായ സഞ്ചു മാസങ്ങൾക് മുൻപ് ടാറ്റായുടെ സഫാരി എന്ന വാഹനം വാങ്ങിയത്. വാഹനം അപകടകരമാം വിധം കൈകാര്യം ചെയ്യുകയും വാഹനത്തിന്റെ അടിഭാഗം ഇടിച്ച് കേട് വരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വാഹനത്തിന്റെ കേടുപാടുകൾ കമ്പനി സയജന്യമായി ചെയ്യണമെന്ന് ആവിശ്യപ്പെട്ട് സഞ്ജു ഷോറൂമിൽ എത്തുകയും ബഹളം വെയ്ക്കുകയും ചെയ്തിരുന്നു. ഈ ആവിശ്യം കമ്പനി നിരസിച്ചതോടെ വണ്ടി തിരിച്ചെടുത്ത് തന്റെ പണം തിരികെ നൽകണമെന്ന് സഞ്ജു ആവശ്യപ്പെടുകയും യുട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും കമ്പനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തി വീഡിയോ ചെയ്യുകയുമായിരുന്നു.

പതിനൊന്നോളം വീഡിയോകളാണ് ഇയാൾ ഇത്തരത്തിൽ പബ്ലിഷ് ചെയ്തിട്ടുള്ളത്. ഷോറൂമിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും ഇയാൾ വീഡിയോയിൽ ഷൂട്ട് ചെയ്തിരുന്നു. തുടർച്ചയായി വ്യാജ പ്രചാരണങ്ങൾ നടത്തിയതോടെയാണ് കമ്പനി നിയമ നടപടി സ്വീകരിച്ചത്. നിരവധിതവണ ഷോറുമിൽ എത്തിയ ഇയാൾ അസഭ്യമായാണ് സംസാരിച്ചിരുന്നതെന്നും വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ മറ്റെന്തോ ലക്ഷ്യമാണെന്നും ഷോറൂം ജീവനക്കാർ പറയുന്നു.

-Advertisements-