Wednesday, May 8, 2024
-Advertisements-
KERALA NEWSവിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് ഗണിതശാസ്ത്ര ക്ലാസെടുത്തു ശ്രദ്ധ നേടിയ അദ്ധ്യാപകൻ വീടിനു സമീപത്തെ തോട്ടിൽ വീണു...

വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് ഗണിതശാസ്ത്ര ക്ലാസെടുത്തു ശ്രദ്ധ നേടിയ അദ്ധ്യാപകൻ വീടിനു സമീപത്തെ തോട്ടിൽ വീണു മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലെ ഗണിതശാസ്ത്ര ക്ലാസ് എടുത്ത അദ്ധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് സ്വദേശിയായ ബിനുകുമാറാണ് മ-രിച്ചത്. വിതുര ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. രാവിലെ വീടിന് സമീപത്തുള്ള തോട്ടിലാണ് മൃ-തദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴി കാൽവഴുതി തോട്ടിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. മൃത-ദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃത-ദേഹം നടപടിക്രമങ്ങൾക്കായി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

മര-ണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂൺ നാലിന് വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസിലെ ഗണിത ശാസ്ത്രം പഠിപ്പിച്ചത് ബിനുകുമാർ ആയിരുന്നു. ഭാര്യ കൃഷ്ണപ്രിയ അദ്ധ്യാപിക നെടുമങ്ങാട് ദർശന സ്കൂൾ, മകൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ദേവനന്ദയാണ്.

-Advertisements-