Friday, April 26, 2024
-Advertisements-
KERALA NEWSവിമര്ശിക്കുന്നവരിൽ തന്റെ നഗ്‌നത ആസ്വദിക്കുന്നവരും ഉണ്ടാവും ; വിമർശനങ്ങൾക്ക് മറുപടിയുമായി അപ്‌സര

വിമര്ശിക്കുന്നവരിൽ തന്റെ നഗ്‌നത ആസ്വദിക്കുന്നവരും ഉണ്ടാവും ; വിമർശനങ്ങൾക്ക് മറുപടിയുമായി അപ്‌സര

chanakya news
-Advertisements-

രാം ഗോപാൽ വർമ്മ ചിത്രമായ ത്രില്ലറിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്തിരുന്നു. വിവാദ സംവിധായകനായ രാം ഗോപാൽ വർമയുടെ പുതിയ നായികയായ അപ്‌സര റാണിയുടെ അമിതമായ മേനി പ്രദര്ശനമായിരുന്നു ത്രില്ലർ മൂവിയുടെ ട്രെയിലറിലെ ഹൈലൈറ്റ്. ട്രൈലറിനെ അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ സജീവമായിരിക്കുകയാണ്. എന്നാൽ മേനി പ്രദർശനത്തെ കുറിച്ച് അപ്‌സര റാണി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.

ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രമായി നിൽക്കുമ്പോൾ ശരീരത്തെ കുറിച്ചോ നഗ്നതയെ കുറിച്ചോ താൻ ചിന്തിച്ചിട്ടില്ലെന്നും സംവിധായകന്റെ മനസിലുള്ളത് കഥാപാത്രത്തിലൂടെ തിരിച്ച് നൽകുക മാത്രമായിരുന്നു നടി എന്ന നിലയിൽ തന്റെ കർത്തവ്യമെന്നും അപ്‌സര പറയുന്നു. വിമർശിക്കുന്നവർ തന്റെ നഗ്‌നത ആസ്വദിക്കുന്നവരാണെന്നും വിമർശനങ്ങളെയും അംഗീകരിക്കുന്നെന്നും താരം പറയുന്നു. ഒഡീഷ സ്വദേശിയായ അപ്‌സര റാണിയുടെ ആദ്യ ചിത്രമാണ് രാം ഗോപാൽ വർമ്മ സംവിധാനം ചെയുന്ന ത്രില്ലർ. ഒഡീഷയിൽ ജനിച്ച താരം ഇപ്പോൾ ഹൈദരാബാദിലാണ് താമസം. ഒഡീഷൻ കൊടുങ്കാറ്റ് എന്നാണ് അപ്‌സരയെ രാം ഗോപാൽ വർമ്മ വിശേഷിപ്പിച്ചത്.

-Advertisements-