Wednesday, May 8, 2024
-Advertisements-
KERALA NEWSവിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ 16 വയസു മുതൽ പീ-ഡിപ്പിച്ചു: എസ് ഐക്കെതിരെ പോസ്കോ ചുമത്തി...

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ 16 വയസു മുതൽ പീ-ഡിപ്പിച്ചു: എസ് ഐക്കെതിരെ പോസ്കോ ചുമത്തി കേസെടുത്തു

chanakya news
-Advertisements-

തിരുവനന്തപുരം: പതിനാറാം വയസു മുതൽ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീ-ഡിപ്പിച്ചതായി ട്രെയിനി എസ് ഐക്കെതിരെ പരാതി. ഇയാൾ ബന്ധുവായ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകുകയും ശേഷം ലൈം-ഗികമായി പീ-ഡിപ്പിക്കുകയുമായിരുന്നു വെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ട്രെയിനി എസ് ഐക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു.

ത്രിശൂർ പോലീസ് അക്കാദമിയിൽ ട്രെയിനിയായ എസ് ഐ ബിജുവിനെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. പെൺകുട്ടിയെ 16 വയസുമുതൽ പീ-ഡിപ്പിച്ചെന്നും എട്ട് വർഷത്തോളം ഇത് തുടർന്നെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

-Advertisements-