Friday, April 26, 2024
-Advertisements-
KERALA NEWSവിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു ശബരിമല തുറക്കില്ല ; മാസ പൂജകൾ യഥാക്രമം നടത്താൻ തീരുമാനം

വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു ശബരിമല തുറക്കില്ല ; മാസ പൂജകൾ യഥാക്രമം നടത്താൻ തീരുമാനം

chanakya news
-Advertisements-

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ അളവ് വർധിച്ചതിനാൽ ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ചു അവ്യക്തതകൾ മാറി. ശബരിമല തുറക്കില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര​രും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു​വും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ‌​ച്ച​യി​ലാ​ണ് ഇത് സംബന്ധിച്ച തീ​രു​മാ​നമായത്. ശബരിമല തുറക്കാൻ ദേവസ്വം ബോർഡ് പദ്ധതിയിട്ടിരുന്നു.

മാസ പൂജയും ഉത്സവവും മാറ്റിയെങ്കിലും പൂജകൾ നടക്കും ഭക്തരെ പ്രവേശിപ്പിക്കില്ല. നേരത്തെ ശബരിമല തുറക്കരുതെന്ന് ആവിശ്യപ്പെട്ട് പന്തളം കൊട്ടാരം പ്രതിനിധികൾ സർക്കാരിന് കത്ത് നൽകിയിരുന്നു. ശബരിമല തുറക്കരുതെന്ന് ഹൈന്ദവ വിശ്വാസികളും ആവർത്തിച്ച് പറഞ്ഞിരുന്നു.

-Advertisements-