Monday, May 6, 2024
-Advertisements-
KERALA NEWSവീടിന് പുറത്തിറങ്ങാൻ പറ്റുന്നില്ല, സഹായിക്കാൻ ആളില്ല നാട്ടുകാർ ഒറ്റപ്പെടുത്തുന്നു; പട്ടിണി കിടന്ന് മരിക്കുമെന്ന് സൂരജിന്റെ അമ്മ

വീടിന് പുറത്തിറങ്ങാൻ പറ്റുന്നില്ല, സഹായിക്കാൻ ആളില്ല നാട്ടുകാർ ഒറ്റപ്പെടുത്തുന്നു; പട്ടിണി കിടന്ന് മരിക്കുമെന്ന് സൂരജിന്റെ അമ്മ

chanakya news
-Advertisements-

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട ഉത്രയുടെ കേസിൽ നിരവധി അഭ്യൂഹങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നത്. സൂരജിന്റെ അമ്മയെയും സഹോദരിയെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നെങ്കിലും ഇരുവരുടെയും മൊഴിയിലും വൈരുധ്യം നിലനിൽക്കുന്നുണ്ട്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ തെളിവുകളുണ്ടെങ്കിലും ഉടൻ അറസ്റ്റ് ചെയ്യില്ലന്നാണ് പറയുന്നത്. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തരയ്ക്ക് നേരെ ഒരു കുടുംബം ചെയ്തുകൂട്ടിയ ക്രൂരതകൾ കേരളമൊട്ടാകെ ചർച്ച ചെയ്ത ഒന്നാണ്. കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയുടെയും പെങ്ങളുടെയും കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഇവരും സംഭവത്തിൽ കുടുങ്ങുമെന്നാണ് കരുതുന്നത്. സ്വന്തം മക്കളെ പറ്റി ഒരിക്കലെങ്കിലും രേണുക ചിന്തിച്ചിരുന്നെങ്കിൽ ഇത്തരത്തിലൊരു പ്രവർത്തിക്കു കൂട്ടുനിൽക്കില്ലന്നാണ് മലയാളക്കര ഒന്നടങ്കം പറയുന്നത്.

ഇത്തരത്തിൽ സൂരജിന്റെ പെങ്ങളും മറ്റൊരു വീട്ടിലേക്ക് ചെന്നു കേറാനുള്ളവളാണ്. അവൾക്കും ഇത്തരത്തിലൊരു അവസ്ഥ വന്നാൽ കുടുംബത്തിന് താങ്ങാനാവുമോ എന്നും മലയാളക്കരയെ ഒന്നടങ്കം ചോദിക്കുന്നു. സ്വന്തം മകൻ ചെയ്ത തെറ്റിന് ഇത്രയൊക്കെ തെളിവുകൾ പുറത്തുവന്നിട്ടും ഇനി മാതാവ് രേണുകയ്ക്ക് ന്യായീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ രേണുകയുടെ വാക്കുകളെല്ലാം പാഴ്‌വാക്കായി മാറിയിരിക്കുകയാണ്. സൂരജിന്റെ അയൽവാസികൾ ഒന്നടങ്കം പറയുന്നത് തെറ്റാരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ്. നല്ല കുടുംബമാണെന്ന് കരുതിയിരുന്നു എന്നാൽ ഇത്തരം വാർത്തകൾ പുറത്തുവന്നതോടെ കൂടി ഞങ്ങൾ കൂടി ലജ്ജിക്കുന്നു നാട്ടുകാരിൽ ചിലർ പറയുന്നു. സൂരജും അച്ഛൻ സുരേന്ദ്ര പണിക്കറും ജയിലിലായതോടെ ഇപ്പോൾ രേണുകയും സൂരജിന്റെ സഹോദരി സൂര്യയും തനിച്ചാണ് വീട്ടിലുള്ളത്. നിലവിലെ അവസ്ഥയിൽ തങ്ങൾക്ക് പുറത്തേക്കിറങ്ങാൻ പോലും വയ്യന്നും ആളുകളുടെ നോട്ടങ്ങളും ചിലരുടെ വർത്തമാനങ്ങളും തങ്ങളെ വളരെയധികം വേദനിപ്പിക്കുകയും അപമാന ഭീതിയോടെ കൂടിയാണ് തങ്ങൾ ജീവിക്കുന്നതെന്നും രേണുകയും സൂര്യയും പറയുന്നു. മറ്റുള്ളവർ തങ്ങളെ കുറ്റപ്പെടുത്തുകയും അവരുടെ നോട്ടങ്ങളും വാക്കുകളും എല്ലാം തന്നെ താങ്കളെ മാനസികമായി തകർക്കുകയാണ്.

മാനസികമായി വളരെയധികം തളർന്ന അവസ്ഥയിലാണ് തങ്ങൾ ഇപ്പോൾ കഴിഞ്ഞുപോകുന്നത്. തങ്ങളെ നിലവിലെ അവസ്ഥയിൽ സഹായിക്കാൻ പോലും ആരുമില്ല. നിലവിലെ സാഹചര്യത്തിൽ തങ്ങളെ ആരും സഹായിക്കാനില്ലെന്നും സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും നാട്ടുകാർ തങ്ങളെ ഒറ്റപ്പെടുത്തുക ആണെന്നും സാധനങ്ങൾ പോലും വാങ്ങാൻ പുറത്ത് പോകാൻ പറ്റാത്ത സാഹചര്യം കൊണ്ട് പട്ടിണി കിടന്നു മരിക്കേണ്ടി വരുമെന്നും സൂരജിന്റെ അമ്മ രേണുക പറയുന്നു. തങ്ങളെ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും എല്ലാവരും തന്നെ ഉപേക്ഷിച്ച നിലയിലാണ്. ഞങ്ങളോട് സംസാരിക്കാൻ പോലും എല്ലാവർക്കും ഭയമാണെന്ന് പറയുന്നു. എന്നാൽ മകൻ ആദ്യമേ ഇത്തരത്തിൽ ഒരു തെറ്റ് ചെയ്തപ്പോൾ ആ തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കാതെ തന്നെ തിരുത്താൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്നും ഉത്ര ജീവനോടെ കാണുമായിരുന്നു.

തന്നെയുമല്ല ജനങ്ങളും ബന്ധുക്കളും അയൽവാസികളും എല്ലാവരും തന്നെ രേണുകയ്ക്കൊപ്പം നിൽക്കുകയും ചെയ്തേനെ. മകൻ മൃഗങ്ങളെ സ്നേഹിക്കുന്ന ആളാണെന്നും അവൻ ചിത്രശലഭത്തെ മീനുകളെയുമാണ് സ്നേഹിക്കുന്നതെന്നും അവൻ പാമ്പിനെ കൈകൊണ്ടു തൊടില്ല തുടങ്ങിയ വാദങ്ങൾ രേണുക മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞപ്പോൾ അവസാനം അത് രേണുകയ്ക്ക് തന്നെ വിനയാകുമെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല. അവരും ഒരു അമ്മയാണന്നുള്ള കാര്യം ചിന്തിച്ചിരുന്നില്ല. എന്നാൽ ഇത്തരം കാര്യങ്ങളൊക്കെ ചെയ്തു കൂട്ടിയപ്പോൾ അവസാനം നിങ്ങളും അനുഭവിക്കേണ്ടി വരുമെന്നുള്ള കാര്യം ഓർക്കണമായിരുന്നുവെന്ന് കേരളക്കരയെ ഒന്നടങ്കം പറയുന്നു. ആളുകളുടെ നോട്ടവും കുറ്റം പറച്ചിലും കളിയാക്കലും ഒക്കെ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ഒരു മകളെ നഷ്ടപ്പെട്ട അച്ഛന്റെയും അമ്മയുടെയും വേദന എത്രമാത്രം ആകുമെന്നുള്ള കാര്യം നിങ്ങൾക്ക് എന്തുകൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഒരു പാവംപിടിച്ച പെൺകുട്ടിയെ പണത്തിനും സ്വത്തിനും വേണ്ടി മാത്രം സ്നേഹിക്കുകയും അത് തട്ടിയെടുത്തത് പോരാഞ്ഞിട്ട് അവളെ കൊലയ്ക്ക് കൊടുക്കുകയും ചെയ്തു നിങ്ങളൊക്കെ അനുഭവിക്കുക തന്നെ ചെയ്യുമെന്നും സമൂഹമാധ്യമങ്ങളിലും മറ്റും നിരവധി ആളുകൾ പറയുകയുണ്ടായി. ഉത്ര വധക്കേസിൽ സൂരജിന്റെ കുടുംബം നേരിട്ടിരിക്കുന്ന അപമാനം വളരെയധികം വലുതാണ്. കേരള ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു കൊലപാതകം ആദ്യമായാണ് നടക്കുന്നതെന്ന് വേണം പറയാൻ. എന്തായാലും ഉത്രയ്ക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നത്.

-Advertisements-