Friday, April 26, 2024
-Advertisements-
KERALA NEWSസിനിമാ താരം സുരാജ് വെഞ്ഞാറമൂട് ക്വറെന്റൈനിൽ

സിനിമാ താരം സുരാജ് വെഞ്ഞാറമൂട് ക്വറെന്റൈനിൽ

chanakya news
-Advertisements-

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് അബ്കാരി കേസിൽ അറസ്റ്റ് ചെയ്ത പ്രതികൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത സിഐയ്ക്കൊപ്പം വെഞ്ഞാറമൂട് വെച്ച് നടന്ന ഒരു പരിപാടിയിൽ സുരാജ് വെഞ്ഞാറമൂടും, എംഎൽഎ ഡികെ മുരളിയും വേദി പങ്കിട്ടിരുന്നു. ഇതേതുടർന്നാണ് സുരാജ് വെഞ്ഞാറമൂടിനോടും എംഎൽഎയോടും ക്വറെന്റിനിൽ പോകാൻ ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടത്.

മദ്യപിച്ച് വാഹനം ഓടിക്കുകയും മദ്യം കൈവശം വെക്കുകയും ചെയ്ത മൂന്നംഗ സംഘത്തെ സിഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂവരെയും റിമാൻഡിൽ ആക്കുകയായിരുന്നു. ജയിലിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് സ്റ്റേഷനിലെ സിഐ ഉൾപ്പെടെയുള്ള 34 പോലീസ് ഉദ്യോഗസ്ഥരെ ക്വാറിയിൽ മാറ്റുകയായിരുന്നു.

-Advertisements-