Friday, April 26, 2024
-Advertisements-
KERALA NEWSസ്വപ്‌ന സുരേഷും ഇ പി ജയരാജന്റെ മകനും തമ്മിലുള്ള ബന്ധം എന്താണെന്നുള്ള കാര്യം സിപിഎം വെളിപ്പെടുത്തണമെന്ന്...

സ്വപ്‌ന സുരേഷും ഇ പി ജയരാജന്റെ മകനും തമ്മിലുള്ള ബന്ധം എന്താണെന്നുള്ള കാര്യം സിപിഎം വെളിപ്പെടുത്തണമെന്ന് കെ സുരേന്ദ്രൻ

chanakya news
-Advertisements-

ത്രിശൂർ: മന്ത്രി ഇ പി ജയരാജന്റെ മകനും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നസുരേഷുമായുള്ള ബന്ധം എന്താണെന്ന് സിപിഎം വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയോടൊപ്പം ലൈഫ് മിഷൻ ഇടപാടിൽ ജയരാജന്റെ മകനും ഭീമമായ കമ്മീഷൻ ലഭിച്ചെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ധനമന്ത്രി തോമസ് ഐസക്കിനെ മുൻനിർത്തി കൈരളി ചാനൽ സി ഇ ഒ ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തിയിരിക്കുന്നത് നാലരക്കോടി രൂപ കമ്മീഷൻ ലഭിച്ചുവെന്നാണ്. ഒരു കോടി രൂപ സ്വപ്നയ്ക്ക് ലഭിച്ചെന്നുള്ള കാര്യം അവർ തന്നെ വെളിപ്പെടുത്തുകയുണ്ടായി.

ബാക്കി തുക എവിടെവച്ച് ആർക്കൊക്കെ കൈമാറിയെന്നുള്ള കാര്യം കൈരളി ചാനൽ തന്നെ വെളിപ്പെടുത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്രനേതൃത്വവും ഇപ്പോൾ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. തങ്ങൾക്കെതിരെ അന്വേഷണം തിരിഞ്ഞപ്പോഴാണ് സിപിഎം തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയെന്നും ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായം രേഖപ്പെടുത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്വേഷണത്തോടുള്ള വെല്ലുവിളിയും അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള നീക്കമാണ് അവർ നടത്തുന്നത്. അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് എത്തുന്നതിലൂടെ ഉന്നതർ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് അന്വേഷണ ഏജൻസിക്ക് എതിരായ സിപിഎമ്മിന്റെ നീക്കം.

ഖുർആൻ ആണ് കൊണ്ടുവന്നത് എന്നുള്ള കെ ടി ജലീലിനെ വാദം വിശ്വസനീയമല്ലെന്നും ഇതിലെ പൊരുത്തക്കേട് അന്വേഷണ ഏജൻസിക്ക് ബോധ്യമായിട്ടുണ്ടെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മന്ത്രിസഭയിൽനിന്നും ജലീലിനെ മാറ്റുന്നതിന് പിണറായി വിജയന് ഭയമാണെന്ന് താനും കുടുങ്ങുമോയെന്നുള്ള ഭയമാണ് ഇതിന് പിന്നിലെന്നും ജലീലിനെ മാറ്റിയാൽ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെ കൂടി മാറ്റേണ്ടി വരികയും അന്വേഷണം പിണറായി വിജയനിലേക്ക് എത്തുകയും ചെയ്യുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

-Advertisements-