Sunday, April 28, 2024
-Advertisements-
INTERNATIONAL NEWS14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു; നല്ലൊരു ഭാര്യയായി ജീവിക്കാനുള്ള നിർദ്ദേശവുമായി...

14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു; നല്ലൊരു ഭാര്യയായി ജീവിക്കാനുള്ള നിർദ്ദേശവുമായി ഹൈക്കോടതി

chanakya news
-Advertisements-

ലാഹോർ: പാകിസ്ഥാനിൽ നിരന്തരമായി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും മതംമാറ്റി വിവാഹം കഴിക്കുകയും ചെയ്യുന്ന കാഴ്ച പതിവാണ്. അത്തരത്തിൽ 14 വയസ്സു മാത്രം പ്രായമുള്ള ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ മതം മാറ്റി വിവാഹം കഴിച്ചിരിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പതിനാലുകാരിയായ മറിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്തത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. പാകിസ്ഥാനിലെ ഫൈസലാബാദിലാണ് സംഭവം നടന്നിരിക്കുന്നത്. തന്റെ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ മുഹമ്മദ് നൗഖാഷ് എന്ന യുവാവും മറ്റൊരു യുവാവും ചേർന്ന് തട്ടി കൊണ്ടുപോവുകയായിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ചു കൊണ്ട് ഫൈസലബാദിലെ സെഷൻസ് കോടതി പെൺകുട്ടിയെ സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ സംഭവത്തിനെതിരെ യുവാവ് ലാഹോറിലെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി യുവാവിന് അനുകൂലമായ വിധി പ്രസ്താവിക്കുകയുണ്ടായി.

എത്രയും വേഗംതന്നെ ഭർത്താവിന്റെ അരികിലേക്ക് തിരികെ പോകണമെന്നും നല്ലൊരു ഭാര്യയായി കഴിയണമെന്നാണ് പെൺകുട്ടിയോട് കോടതി നിർദേശിച്ചത്. മരിയ സ്വന്തം താൽപര്യപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും യുവാവിനെ വിവാഹം കഴിച്ചതെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഈ സംഭവം ചൂണ്ടിക്കാട്ടി മരിയ തന്റെ ഭർത്താവിന്റെ അടുത്തേക്ക് തിരികെ പോകണമെന്നും നല്ലൊരു ഭാര്യയാകാൻ ശ്രമിക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി പ്രായ പൂർത്തിയായിരുന്നില്ല എന്നുള്ളവാദം കേൾക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിക്കുന്നതിനും കോടതി തയ്യാറായിരുന്നില്ല. കുട്ടിയുടെ വിവാഹ സർട്ടിഫിക്കറ്റിൽ പ്രായം 18 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ ആൾക്ക് അനുകൂലമായ രീതിയിലുള്ള വിധി കോടതി പ്രഖ്യാപിക്കുമ്പോഴും പെൺകുട്ടി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ പാകിസ്ഥാനിൽ നിന്നും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആയിരത്തോളം പെൺകുട്ടികൾ ഓരോ വർഷവും തട്ടിക്കൊണ്ടുപോകലിനും മതം മാറലിനും ശേഷം വിവാഹിതരാകുകയും ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

-Advertisements-