കൊറോണ പടരുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾക്ക് മരുന്നും മറ്റും നൽകികൊണ്ടുള്ള ഇന്ത്യയുടെ സഹായത്തെ അഭിനന്ദിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും അഫ്ഗാനിസ്ഥാനുമടക്കമുള്ള ലോകരാഷ്ട്രങ്ങൾക്ക് നൽകിയിരുന്നു. രണ്ട് ലക്ഷത്തോളം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളാണ് ഡൊമിനിക്ക് റിപ്പബ്ലിക്കിന് ഇന്ത്യയിൽ നിന്നും നൽകിയത്.
തുടർന്ന് യുഎന്നിലെ ഡൊമിനിക്ക് റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധിയായ ജോസ് സിംഗെർ ഇന്ത്യൻ പ്രതിനിധിയായ സയീദ് അക്ബറുദ്ധീന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മറ്റു രാജ്യങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യങ്ങൾക്ക് സഹായം നൽകണമെന്നും ഇന്ത്യയുടെ സഹായങ്ങൾക്ക് സല്യൂട്ട് നൽകുന്നുവെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു.