Sunday, May 12, 2024
-Advertisements-
NATIONAL NEWSമലയാളികളുമായി കേരളത്തിലേക്ക് തിരിച്ച ബസ് സേലത്ത് അപകടത്തിൽപെട്ടു

മലയാളികളുമായി കേരളത്തിലേക്ക് തിരിച്ച ബസ് സേലത്ത് അപകടത്തിൽപെട്ടു

chanakya news
-Advertisements-

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് ബാംഗളൂരിൽ കുടുങ്ങിയാ നേഴ്സിങ് വിദ്യാർത്ഥികളുമായി കേരളത്തിലേക്ക് തിരിച്ച ബസ് അപകടത്തിൽപെട്ടു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റത് കോട്ടയം ഇടുക്കി സ്വദേശികേൾക്കാണെന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിന്റെ അതിർത്തി കടക്കാനുള്ള പാസ്സ് ലഭിച്ച നഴ്സിംഗ് വിദ്യാർത്ഥികളും ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സേലത്തുവെച്ചു എതിർദിശയിൽ നിന്നും വന്ന ടാങ്കർ ലോറിയുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

-Advertisements-