Monday, May 6, 2024
-Advertisements-
NATIONAL NEWSഇന്ത്യയ്‌ക്കെതിരെയുള്ള ചൈനയുടെ നീക്കത്തെ തടയാൻ സൈന്യം സജ്ജം: പ്രകോപനം തുടർന്നാൽ സർജിക്കൽ സ്ട്രൈക്ക്: നിലപാട് കടുപ്പിച്ച്...

ഇന്ത്യയ്‌ക്കെതിരെയുള്ള ചൈനയുടെ നീക്കത്തെ തടയാൻ സൈന്യം സജ്ജം: പ്രകോപനം തുടർന്നാൽ സർജിക്കൽ സ്ട്രൈക്ക്: നിലപാട് കടുപ്പിച്ച് ഇന്ത്യ

chanakya news
-Advertisements-

ഡൽഹി: ഇന്ത്യ ചൈന അതിർത്തി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് മറ്റു മൂന്നു സൈനിക മേധാവികൾ എന്നിവരാണ് പങ്കെടുത്തത്. യോഗത്തിനൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യമന്ത്രാലയമായും രാജ്നാഥ് സിങ് ആശയവിനിമയം നടത്തി. ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും യോഗത്തിൽ തീരുമാനമെടുത്തു. ചൈന ഇന്ത്യയുമായി തുടർന്ന് പോകുന്നത് നല്ല അയൽക്കാരന് ചേർന്ന് സമീപനമല്ലന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലയിരുത്തൽ.

ഇതിനെതുടർന്ന് ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് പ്രധാനമന്ത്രി കൈകൊണ്ടത്. ഇതിന്റെ ഭാഗമായി അതിർത്തിയിൽ അധികമായി ഇന്ത്യൻസേനയെ വിന്യസിക്കുകയും ചെയ്തു. കൊറോണ വൈറസ് വ്യാപനം മൂലം അന്താരാഷ്ട്രതലത്തിൽ തന്നെ ഒറ്റപ്പെട്ട് നിൽക്കുന്ന ചൈന അതിർത്തിയിൽ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും യോഗത്തിൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ലഡാക്ക് ഉത്തരാഖണ്ഡ് എന്നീ പ്രദേശങ്ങളിൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ആളില്ലാ വിമാനം ഉപയോഗിച്ച് ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനവും പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ഏതുതരത്തിലുമുള്ള നീക്കത്തെയും ഇന്ത്യ പ്രതിരോധിക്കാൻ സജ്ജമാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡ് ചൈന അതിർത്തിപ്രദേശമായ ഹർസിസിൽ ചൈന കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ വേണ്ടി ചൈന തീരുമാനമെടുത്തിരുന്നതായും റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ ഇന്ത്യൻ സൈന്യത്തെ ഈ പ്രദേശത്തേക്ക് വികസിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നിയന്ത്രണരേഖ ഭാഗങ്ങളിൽ ചൈന വ്യാപകമായി പ്രകോപനങ്ങൾ ഉയർത്തുന്നുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാം കണക്കിലെടുത്ത് ശക്തമായ രീതിയിൽ ഇതിനെ പ്രതിരോധിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്.

-Advertisements-