Monday, May 6, 2024
-Advertisements-
KERALA NEWSഅച്ഛനെ കണ്ടിട്ട് 30 വർഷമെങ്കിലും കഴിഞ്ഞു, അച്ഛന് പണം മാത്രം മതിയായിരുന്നു, എന്നാലും വിഷമമില്ലെന്ന് ഖുശ്‌ബു

അച്ഛനെ കണ്ടിട്ട് 30 വർഷമെങ്കിലും കഴിഞ്ഞു, അച്ഛന് പണം മാത്രം മതിയായിരുന്നു, എന്നാലും വിഷമമില്ലെന്ന് ഖുശ്‌ബു

chanakya news
-Advertisements-

സിനിമാ രംഗത്ത് ഒരു കാലത്ത് മികച്ചു നിന്നിരുന്ന നടിയാണ് ഖുശ്‌ബു. നിരവധി സിനിമകളിൽ സൂപ്പർ താരങ്ങൾക്കൊപ്പം നായിക വേഷമണിഞ്ഞിട്ടുണ്ട് താരം. എന്നാൽ ഇപ്പോൾ തന്റെ ബാല്യകാലത്തെ കുറിച്ചും പിതാവിനെ കുറിച്ചും പറയുകയാണ് താരം. അച്ഛന് ആകെ വേണ്ടത് പണം മാത്രമായിരുന്നുവെന്നും തനിക്ക് ഒരു തരത്തിലുമുള്ള പിന്തുണയും നല്കിയിരുന്നില്ലെന്നും ഏത് സിനിമയിൽ അഭിനയിക്കുന്നു എന്നുള്ള കാര്യം പോലും അച്ഛൻ തിരക്കില്ലന്നും അദ്ദേഹത്തിന് പണം മാത്രമാണ് പ്രധാനമെന്നും താരം പറയുന്നു. അച്ഛനെ കണ്ടിട്ട് മുപ്പത് വർദ്ധത്തോളമായി. ഇപ്പോൾ യാതൊരു വിവരവുമില്ല.

അച്ഛനെ കാണാതെ ഇത്രയും കാലം കഴിഞ്ഞതിൽ ദുഃഖമില്ല. സന്തോഷവതിയാണെന്നും ഖുശ്‌ബു പറഞ്ഞു. തന്റെ യഥാർത്ഥ പേര് നഖത് ഖാൻ എന്നാണെന്നും അതിന്റെ അർത്ഥമാണ് ഖുശ്‌ബുയെന്നും മലയാളത്തിൽ സൗരഭ്യം എന്നുള്ള അര്ത്ഥം വരുമെന്നും താരം പറഞ്ഞു. നിരവധി ഹിന്ദി സിനിമകളിൽ താൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെന്നും അവിടെ നിന്നുമാണ് സിനിമ കരിയർ ആക്കുന്നതെന്നും താരം വെളിപ്പെടുത്തി.

-Advertisements-